തിരുവനന്തപുരത്ത് വന്‍മോഷണം

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മേയര്‍ ചന്ദ്രികയുടെ അടുത്ത ബന്ധുവിന്റെ ബംഗ്ളാവില്‍ വന്‍മോഷണം. 30 ലക്ഷം വിലയുള്ള കാറും ലാപ്ടോപ്പും മോഷണം പോയി.പട്ടം മരപ്പാലം - മുട്ടട റോഡില്‍ വിഷ്ണു ഭവനില്‍ പുലര്‍ച്ചെയായിരുന്നു മോഷണം. വീട്ടുടമയും മേയറുട‌െ ഭര്‍ത്താവിന്റെ അടുത്ത ബന്ധുവുമായ വേണുഗോപാലന്‍നായരും ഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. രാത്രി ഒരു മണിവരെ ലാപ്ടോപ്പ് ഉപയോഗിച്ചുകൊണ്ടിരുന്നതായി വീട്ടുകാര്‍ പൊലീസിനോട് പറഞ്ഞു.

വീടിന്റെ വശത്തുള്ള ഗ്ളാസ് ഊരിമാറ്റി അതുവഴി അകത്ത് കടന്ന മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍നിന്ന് ഒരു ലക്ഷം വില വരുന്ന സോണിയുടെ ലാപ്ടോപ്പും 40,000 രൂപ വില വരുന്ന ഒരു മൊബൈല്‍ ഫോണും, 15,000 രൂപ വില വരുന്ന മറ്റൊരു മൊബൈല്‍ ഫോണും, അര പവന്റെ മോതിരവും രണ്ടായിരം രൂപയും കവര്‍ന്നു. താക്കോല്‍കൂട്ടവുമായി പുറത്ത് കടന്ന മോഷ്ടാക്കള്‍ റിമോട്ട് സിസ്റ്റം വഴി തുറക്കാവുന്ന ഗേറ്റ്, കീ ഉപയോഗിച്ച് തുറന്ന ശേഷം 30 ലക്ഷം രൂപ വില മിത്‌സുബിഷി ഔട്ട്‌ലാന്‍ഡര്‍ കാറുമായി കടക്കുകയായിരുന്നു.

പ്രത്യേക സുരക്ഷാ സംവിധാനമുള്ള വീട്ടില്‍ എങ്ങനെ മോഷ്ടാക്കള്‍ കടന്നു എന്നത് ദുരൂഹമാണ്. നാല് ചുറ്റിലും കാമറയും ബുള്ളറ്റ് പ്രൂഫ് ഗ്ളാസുകളും ഘടിപ്പിച്ചിരുന്നു. വാതില്‍ തുറന്നാല്‍ അലാറം കേ ള്‍ക്കാനും സംവിധാനമുണ്ടായിരുന്നു.
ചുറ്റിലുമുള്ള കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മോഷ്ടാക്കളെ വേഗത്തില്‍ പിടികൂടാനാവുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. മാത്രമല്ല, ജി.പി.ആര്‍.എസ് സംവിധാനം ഉള്‍പ്പെടെ ആധുനിക സംവിധാനങ്ങളെല്ലാമുള്ള കാറാണ് മോഷണം പോയത്. അതിനാല്‍ വേഗത്തില്‍ കാര്‍ കണ്ടെത്താനും കഴിയുമെന്ന് പൊലീസ് വിശ്വസിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :