ചാലക്കുടി|
സജിത്ത്|
Last Modified വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (16:26 IST)
ചാലക്കുടിയില്‍ തോട്ടം പാട്ടത്തിനെടുത്ത അങ്കമാലി സ്വദേശിയായ രാജീവിന്റെ കൊലപാതകം ക്വട്ടേഷനാനെന്ന് സൂചന. കൊച്ചിയിലെ ഒരു പ്രമുഖ അഭിഭാഷകനാണ് രാജീവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പൂറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രാജീവിനെ ഇന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
രാജീവിനെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം എസ്ഡി കോണ്‍വെന്റിന്റെ ഒഴിഞ്ഞു കിടന്ന കെട്ടിടത്തില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നു. കേസില്‍ രാജീവിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ കൂട്ടു പങ്കാളി ഉള്‍പ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. സംഭവ സ്ഥലത്ത് ബല പ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് രാജീവിനെ കാണാനില്ലെന്ന് മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന് മുമ്പും രാജീവിനെ തട്ടികൊണ്ടു പോകാന്‍ ശ്രമം നടന്നതായും മകന്‍ പൊലീസിന് മൊഴി നല്‍കി. എസ്പി യതീഷ് ചന്ദ്ര, ഡിവൈഎസ്പി-സിഎസ് ഷാഹുല്‍ ഹമീദ്, സിഐ വിസ് ഷാജു, എസ്‌ഐ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.