കോര്‍പ്പറേറ്റുകളുടെ ബജറ്റ്: തോമസ് ഐസക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്‍റില്‍ ഇന്നു അവതരിപ്പിച്ച 2010-11 വര്‍ഷത്തെ ബജറ്റ് കോര്‍പ്പറേറ്റുകളുടെ ബജറ്റ് ആണെന്ന് സംസ്ഥാനധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചു. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൊത്തം 46,000 കോടി രൂപയുടെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 46,000 കോടി രൂപയുടെ വിലവര്‍ദ്ധനവ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. സാധാരണക്കാരടക്കം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും എക്സൈസ് നികുതി വര്‍ദ്ധിപ്പിച്ചു. ആഡംബരവസ്തുക്കളുടെ നികുതി 10, 12 ശതമാനമാക്കി സാധാരണക്കാര്‍ക്ക് ഇളവ് അനുവദിക്കാമായിരുന്നു.

നിലവില്‍ ഭക് ഷ്യസാധനങ്ങള്‍ക്കാണ് വിലവര്‍ദ്ധനയുള്ളത്. എണ്ണവില കൂടി വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മുഴുവന്‍ സാധനങ്ങളെയും വിലക്കയറ്റം ബാധിക്കും. എക്സൈസ് നികുതി വര്‍ദ്ധിപ്പിച്ചത് വിലക്കയറ്റം രൂക്ഷമാക്കുമെന്നും ധനമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :