കൈവെട്ട് കേസ്: വിധി ഏപ്രില്‍ ആറിന്

കൊച്ചി| JOYS JOY| Last Modified ബുധന്‍, 25 മാര്‍ച്ച് 2015 (11:51 IST)
ചോദ്യപേപ്പര്‍ വിവാദത്തില്‍ തൊടുപുഴ ന്യൂമാന്‍സ് കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ വിധി ഏപ്രില്‍ ആറിന്. കേസില്‍ ആകെ 33 പ്രതികളാണ് ഉള്ളത്. എറണാകുളം എന്‍ ഐ എ കോടതി ആയിരിക്കും ഏപ്രില്‍ ആറിന് വിധി പറയുക.

2010 ജൂലൈ നാലിന് രാവിലെയായിരുന്നു പ്രഫ ടി ജെ ജോസഫ് ആക്രമിക്കപ്പെട്ടത്. ഭാര്യക്കും സഹോദരിക്കുമൊപ്പം മൂവാറ്റുപുഴ നിര്‍മല മാതാ പള്ളിയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് മടങ്ങുകയായിരുന്ന ടി ജെ ജോസഫിനെ ഒമ്നി വാനിലെത്തിയ ഏഴംഗ സംഘം ആക്രമിക്കുകയായിരുന്നു.

അധ്യാപകനെ ആക്രമിക്കുന്നതിനു വേണ്ടി പ്രതികള്‍ മാര്‍ച്ച് 28 മുതല്‍ നാല് കേന്ദ്രങ്ങളിലായാണ് ഗൂഢാലോചന നടത്തിയത്. ചോദ്യപേപ്പറില്‍ മതനിന്ദാപരമായ ചോദ്യങ്ങള്‍ ചേര്‍ത്തെന്ന് ആരോപിച്ചാണ് അധ്യാപകന്റെ കൈ വെട്ടിയത്. തീവ്രവാദ സ്വഭാവമുള്ളാതിനാലാണ് കേസ് എന്‍ ഐ എ ഏറ്റെടുത്തത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :