കേരളത്തിന് അവഗണന: റെയില്‍വെ ബജറ്റിനെതിരെ ആന്റണിക്ക് പ്രതിഷേധം
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
റെയില്‍വെ ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി പ്രതിഷേധം അറിയിച്ചു. കേരളത്തിന്റെ പൊതുവികാരം നേരത്തെതന്നെ കേന്ദ്രത്തെ അറിയിച്ചതാണ്. അന്ന് ആവശ്യങ്ങള്‍ പരഗണിക്കാമെന്നും അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിന് ഉപകാരപ്രദമായ രീതിയില്‍ ഒരു നീക്കവും ബജറ്റില്‍ ഉണ്ടായില്ലെന്ന് ആന്റണി കുറ്റപ്പെടുത്തി.
ഇക്കാര്യം കേരളത്തിലെ എം പിമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ടു തവണ കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
വ്യാപകമായ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് റെയില്‍ മന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് എ കെ ആന്റണി വ്യക്തമാക്കി.