കാര്‍ മറിഞ്ഞ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു

പത്തനംതിട്ട| WEBDUNIA| Last Modified ഞായര്‍, 18 ജൂലൈ 2010 (12:51 IST)
പമ്പാ നദിയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചു. സഹോദരിമാരായ ദര്‍ശന, എന്നിവരാണ് മരിച്ചത്. പിതാവിനോടൊപ്പം പള്ളിയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. മക്കള്‍ അപകടത്തില്‍ മരിച്ചതില്‍ മനം നൊന്ത് പിതാവ് ഡേവിഡ് ആത്മഹത്യക്ക് ശ്രമിച്ചു.

ടി എം ടി സ്കൂള്‍ അധ്യാപകനാണ് ഡേവിഡ്. ഞായറാഴ്ച രാവിലെ കുട്ടികളെ സണ്‍ഡേ സ്കൂള്‍ ക്ലാസിലേക്ക് കാറില്‍ കൊണ്ടു പോകുന്ന വഴിക്കായിരുന്നു അപകടം. തിരുവല്ലയ്ക്കടുത്ത് നീരേറ്റുപുറത്ത് ആണ് കാര്‍ നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

ആശുപത്രിയിലേക്ക് കൊണ്ടുപോയ മൃതദേഹങ്ങള്‍ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അതേസമയം, ഡേവിഡിന് വണ്ടി ഓടിക്കാന്‍ നല്ലപോലെ വശമില്ലായിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :