കൊല്ലം നീണ്ടകരയില്‍ പുറംകടലില്‍ മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ കൊല്ലം സെഷന്‍സ് കോടതി വാറണ്ട് പുറപ്പെടുവിച്ചു. ഇറ്റാലിയന്‍ നാവികരായ ലസ്‌തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജെറോണ്‍ എന്നിവര്‍ക്കെതിരെയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
കടല്‍ക്കൊലപാതക കേസിന്റെ വിചാരണ നടപടികള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ശനിയാഴ്ച പ്രതികളെ ഹാജരാക്കാനാണ് വാറണ്ട്. സെഷന്‍സ് ജഡ്ജി പി ഡി രാജനാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.
ഇറ്റാലിയന്‍ നാവികര്‍ക്ക് കഴിഞ്ഞ ദിവസം ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കൊല്ലം കോടതി പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ച സ്ഥിതിക്ക് ഇരുവരുടെയും മോചനം വൈകിയേക്കും.