എനിയ്ക്ക് സംഭവിച്ചതു പോലുള്ള തെറ്റില്‍നിന്ന് ചെന്നിത്തല രക്ഷപ്പെട്ടു: മുരളീധരന്‍

തൃശൂര്‍‍ | WEBDUNIA|
PRO
PRO
പണ്ടൊരിക്കല്‍ തനിക്ക് സംഭവിച്ചതു പോലുള്ള തെറ്റില്‍ നിന്ന് രമേശ് ചെന്നിത്തല രക്ഷപെട്ടതായി കെ മുരളീധരന്‍. ഡല്‍ഹി ചര്‍ച്ചയിലേക്ക് ഘടകകക്ഷികളെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. ചെന്നിത്തലയെ തല്‍ക്കാലം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്‌ടെന്ന തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച അഭ്യൂഹം അവസാനിച്ചു. ഇനി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തേണ്ടതില്ലെന്നും മുരളീധരന്‍ പറഞ്ഞു. ആറുമാസമായി കേരളത്തിലുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്ക് കെപിസിസി പ്രസിഡന്റ് ഉത്തരവാദിയല്ലെന്നും മുരളീധരന്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :