ഉറുമ്പു കടിയേറ്റ് മലയാളി യുവതി മരിച്ചു

മക്കളേ...ശ്രദ്ധിച്ചോളൂ...യുവതി മരിച്ചത് ഈ ജീവി കാരണം; ഇത് ഒന്ന് വായിക്കേണ്ടതു തന്നെ !

AISWARYA| Last Updated: തിങ്കള്‍, 26 ജൂണ്‍ 2017 (09:32 IST)
കണ്ണൂര്‍ സ്വദേശിയായ യുവതി ഉറമ്പു കടിയേറ്റ് മരിച്ചു. സറീനില്‍ പള്ളിക്കണ്ടി സഹേഷിന്റെ ഭാര്യ സംറീന്‍ സഹേഷാണ് ഉറുമ്പുകടിയേറ്റ്
മരിച്ചത്. ഉറമ്പുകടിയേറ്റാല്‍ യുവതിക്ക് അലര്‍ജിയുണ്ടാകുമായിരുന്നു. യുവതിയെ രാത്രി വീടിന്റെ പുറത്തു വച്ച് ഉറുമ്പ് കടിക്കുകയായിരുന്നു.

ശ്വാസതടസമനുഭവപ്പെട്ടതിനെ തുടര്‍ന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും വ്യാഴ്ചയോടെ മരിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരാനായ ഭര്‍ത്താവിനൊപ്പം വര്‍ഷങ്ങളായി റിയാദിലാണ് യുവതി താമസിച്ചിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :