ഉദ്യോ‍ഗസ്ഥര്‍ക്കെതിരെ നടപടി - വി.എസ്.

V.S. Achuthanandan
FILEFILE
ഫയലുകള്‍ തീര്‍പ്പാക്കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും കൂടുതല്‍ ഫയലുകള്‍ തീര്‍പ്പാകാനുള്ളത് വിദ്യാഭാസ വകുപ്പിലാണ്. 13,463 ഫയലുകളാണ് ഇവിടെ കെട്ടികിടക്കുന്നത്. ആഭ്യന്തര വകുപ്പില്‍ 11, 857 ഉം, തദ്ദേശ സ്വയംഭരണ വകുപ്പില്‍ വിവിധ വകുപ്പുകളില്‍ 11,698 ഉം ഫയലുകള്‍ തീ‍ര്‍പ്പാകാനുണ്ട്.

ഇതടക്കം വിവിധ വകുപ്പുകളില്‍ 1,30,376 ഫയലുകള്‍ കെട്ടികിടപ്പുണ്ട്. ഇവ തീര്‍പ്പാക്കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഓഫീസ് സമയത്ത് ഉദ്യോഗസ്ഥര്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പോകുന്നത് തടയും.

തിരുവനന്തപുരം| WEBDUNIA| Last Modified ചൊവ്വ, 4 സെപ്‌റ്റംബര്‍ 2007 (14:13 IST)
സര്‍ക്കാര്‍ അഭിഭാഷകര്‍ കാര്യക്ഷമമായി ഇടപെടാത്തത് മൂലം കേസുകള്‍ തോല്‍ക്കുന്ന പതിവ് ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില കേസുകള്‍ മുന്‍കാലങ്ങളില്‍ കൈകാര്യം ചെയ്തതിലെ അപാകതകള്‍ മൂലം തോറ്റിട്ടുണ്ട്. തോല്‍ക്കുന്ന കേസുകളില്‍ അപ്പീല്‍ കൊടുത്ത് ജയിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :