ഉചിതമായ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം| WEBDUNIA|
തേക്കടി ബോട്ടപകടം സംബന്ധിച്ച് ആഭ്യന്തര മന്ത്രിയുമായി കൂടിയാലോചിച്ച് കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു‍. അതേസമയം ആഭ്യന്തര മന്ത്രിയുടെ ആവശ്യ പ്രകാരം നേവിയുടെ ഒരു സംഘം എറണാകുളത്ത് നിന്ന് അപകട സ്ഥലത്തേക്ക് പുറപ്പെട്ടു. നേവിയുടെ 40 അംഗ സംഘമാണ് തേക്കടിയിലേക്ക് പുറപ്പെട്ടത്.

വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. തേക്കടി റിസോര്‍ട്ടില്‍ വിനോദ സഞ്ചാരത്തിനെത്തിയവരുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കര്‍ണാടകയില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടവരില്‍ കൂടുതലും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :