ഇറ്റാലിയന്‍ കപ്പലിന് ഉടന്‍ കൊച്ചി വിടാനാകില്ല

കൊച്ചി| WEBDUNIA|
PRO
PRO
മത്സ്യബന്ധനത്തൊഴിലാളികളെ വെടിവച്ചു കൊന്ന സംഭവുമായി ബന്ധപ്പെട്ട ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സിക്ക്‌ ഉടന്‍ കൊച്ചി തീരം വിടാനാവില്ല. ഉപാധികളോടെ ഇറ്റാലിയന്‍ കപ്പല്‍ വിട്ടുകൊടുക്കാനുളള സിംഗിള്‍ ബെഞ്ച്‌ ഉത്തരവ്‌ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ താല്‍ക്കാലികമായി റദ്ദാക്കി.

കേസ് വീണ്ടും പരിഗണിക്കുന്ന അടുത്ത തിങ്കളാഴ്ച്ച വരെ കപ്പല്‍ കൊച്ചി വിട്ടുപോകരുതെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മഞ്ജുള്ള ചെല്ലൂര്‍ അധ്യക്ഷയായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വെടിയേറ്റ്‌ മരിച്ച തൊഴിലാളികളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച അപ്പീലിലാണ്‌ കോ‍ടതിയുടെ തീരുമാനം.

മൂന്ന്‌ കോടി രൂപയുടെ ബോണ്ടിന്‍മേലും ആവശ്യമെങ്കില്‍ വിളിച്ചുവരുത്താമെന്ന ഉറപ്പിലുമാണ് കപ്പല്‍ വിട്ടുകൊടുക്കാമെന്ന് സിംഗിള്‍ ബഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടത്. എന്നാല്‍ കേസില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ തിരിച്ചുവിളിക്കുക എന്ന അപ്രായോഗികമായതുകൊണ്ട് കപ്പല്‍ ഉടന്‍ വിട്ടുകൊടുക്കാനാകില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :