അമ്മയുടെ കൈയില്‍ നിന്നു തെറിച്ചുവീണ് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഇന്നലെ വൈകിട്ട് മണ്ണഞ്ചേരി ജങ്ഷന് സമീപത്താണ് അപകടം ഉണ്ടായത്

രേണുക വേണു| Last Modified ചൊവ്വ, 9 ജൂലൈ 2024 (10:30 IST)

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അപകടത്തില്‍പ്പെട്ട ബൈക്കിന്റെ പിന്നിലിരുന്ന അമ്മയുടെ കൈയില്‍ നിന്നു കുഞ്ഞ് തെറിച്ചുവീഴുകയായിരുന്നു. മണ്ണഞ്ചേരി സ്വദേശി മുഹമ്മദ് റഫീഖിന്റെ മകന്‍ മുഹമ്മദ് ഇഷാന്‍ ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് മണ്ണഞ്ചേരി ജങ്ഷന് സമീപത്താണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും പിന്നില്‍ ഇരിക്കുകയായിരുന്ന അമ്മ നസിയയുടെ കൈയില്‍ നിന്ന് കുഞ്ഞ് തെറിച്ചുവീഴുകയുമായിരുന്നു. ഭര്‍തൃപിതാവ് ഷാജിയാണ് ബൈക്ക് ഓടിച്ചത്. ഇടറോഡില്‍ നിന്നു വന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിടിച്ചായിരുന്നു അപകടം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :