ജിഷയുടെ കൊലപാതകം: പ്രതിയെ തിരിച്ചറിയില്‍ പരേഡിനു വിധേയനാക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും

ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് എറണാകുളം സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കും

കൊച്ചി, ജിഷ, കൊലപാതകം, പൊലീസ്, കോടതി kochi, jisha, murder, police, court
കൊച്ചി| സജിത്ത്| Last Modified ശനി, 18 ജൂണ്‍ 2016 (08:16 IST)

വധക്കേസില്‍ പ്രതി അമീറുൽ ഇസ്‍ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് എറണാകുളം സി ജെ എം കോടതിയില്‍ അപേക്ഷ നല്‍കും. സി ജെ എം കോടതി ചുമതലപ്പെടുത്തുന്ന മജിസ്ട്രേറ്റാകും തിരിച്ചറിയല്‍ പരേഡിനായി ജയിലിലെത്തുക.

ഇന്നലെ അമീറുൽ ഇസ്‍ലാമിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും അതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും പറഞ്ഞിരുന്നു. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് തിരിച്ചറിയല്‍ പരേഡിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്ന തീരുമാനം. സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയിരിക്കും തിരിച്ചറിയില്‍ പരേഡ് നടക്കുക.

അതേസമയം, അമീറുൽ ഇസ്‍ലാം താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമയ്ക്കെതിരെ കേസെടുക്കാന്‍ സാധ്യതയില്ലെന്ന് പൊലീസ് അറിയിച്ചു. പല തവണ ചോദ്യം ചെയ്തപ്പോളും അമീറുല്‍ ലോഡ്ജില്‍ താമസിച്ചിരുന്ന കാര്യം അയാള്‍ പൊലീസിനോട് പറഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് വിവരം അറിയിക്കാത്തതെന്ന് പൊലീസിനു വ്യക്തമായി. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :