സൌദി : ഇളവ് താത്കാലികം മാത്രമെന്ന്

റിയാദ്| WEBDUNIA|
PRO
PRO
സൌദി അറേബ്യയിലെ നിതാഖത്ത് എന്ന സ്വദേശി വത്കരണ നിയമം കര്‍ശനമായി നടപ്പാക്കുന്നത് താത്കാലികമായി മാത്രമാണ്‌ നിര്‍ത്തിവച്ചിരിക്കുന്നത്. അടുത്തു തന്നെ കര്‍ശന നടപടികള്‍ ഭരണകൂടം കൈക്കൊള്ളാന്‍ തയ്യാറാവുകയാണെന്നറിയുന്നു.

മൂന്നു മാസത്തേക്കാണ്‌ നിതാഖത്ത് നടപ്പാക്കുന്നതിന്‌ ഇളവ് നല്‍കിയിരിക്കുന്നത്. നിതാഖത്ത് നിയമ വ്യവസ്ഥകള്‍ പെട്ടന്ന് കര്‍ശനമാക്കിയതോടെ വന്‍കിട പദ്ധതികള്‍ സ്തംഭിച്ചതും വ്യാപാര വാണിജ്യ വ്യവസായ രംഗത്തെ പ്രതികൂല കാലാവസ്ഥ ഉണ്ടായതുമാണ്‌ ഇത്തരം ഒരിളവിലേക്ക് ഭരണകൂടത്തെ നയിച്ചത് എന്നാണ്‌ വിദഗ്ദ്ധമതം.

സൌദിയിലെ തൊഴില്‍ മന്ത്രാലയം സൌദി വത്കരണം പ്രോത്സാഹിപ്പിക്കുന്നതിനു തീരുമാനമെടുത്തപ്പോള്‍ നിലവിലെ കമ്പനികളെ സം‍രക്ഷിക്കുന്നതിനോ വിലക്കയറ്റം തടയാനോ ഉള്ള നടപടികള്‍ ബന്ധപ്പെട്ട മറ്റു വകുപ്പുകളുടെ ഭാഗത്തു നിന്ന് ഉണ്ടാവാത്തത് പ്രശ്നമായിത്തീര്‍ന്നു.

അതുപോലെ തന്നെ തുറമുഖങ്ങളിലെ മിക്ക ജോലികളിലും സൌദി വത്കരണം ഏര്‍പ്പെടുത്തുന്നത് വന്‍ പ്രത്യാഖ്യാതങ്ങള്‍ക്ക് വഴിവയ്ക്കാനാണ്‌ സാധ്യത. ഇളവു കൊണ്ട് പ്രധാനമായും ഉദ്ദേശിച്ചത് സ്ഥാപനങ്ങള്‍ക്ക് സ്വദേശിവത്കരണം ഉറപ്പുവരുത്താനും നിയമ ലംഘകര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറ്റി രേഖകള്‍ നേരെയാക്കാനുമാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :