സമരങ്ങള്‍ ഫലം കണ്ടു, നഴ്സുമാരുടെ ശമ്പളം കൂട്ടുന്നു

തിരുവനന്തപുരം| WEBDUNIA|
PRO
സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നു. സര്‍ക്കാര്‍ നിയോഗിച്ച ബലരാമന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ശമ്പളം കൂട്ടുന്നത്. നഴ്സുമാരടക്കം സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. പുതുക്കിയ ശമ്പളം 2013 ജനുവരി ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാകും.

ബലരാമന്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ സ്വകാര്യ മാനേജ്മെന്‍റ് അസോസിയേഷനും തൊഴില്‍ വകുപ്പും നടത്തിയ ചര്‍ച്ചയിലാണ് ശമ്പളവര്‍ദ്ധനവിന് തീരുമാനമുണ്ടായത്.

വലിയ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 12200 രൂപയായിരിക്കും. 20 കിടക്കകളുള്ള ആശുപത്രികളിലെ ജീവനക്കാരുടെ ശമ്പളം 25 ശതമാനമാണ് വര്‍ദ്ധിപ്പിക്കുന്നത്. 100 കിടക്കകളുള്ള ആശുപത്രികളില്‍ 31 ശതമാനവും 100 കിടക്കകള്‍ക്കു മുകളിലുള്ള ആശുപത്രികളില്‍ 35 ശതമാനവും വര്‍ദ്ധനവ് നടപ്പാക്കും.

ശമ്പള വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുയര്‍ത്തി നഴ്സുമാര്‍ ആശുപത്രികളില്‍ നടത്തിയ വലിയ സമരപോരാട്ടങ്ങളാണ് ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :