ശെല്‍വരാജ് സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസില്‍ കലാപം: വിജയകുമാര്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ശെല്‍വരാജ് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയാല്‍ കോണ്‍ഗ്രസില്‍ കലാപമുണ്ടാകുമെന്ന് മുന്‍മന്ത്രി എം വിജയകുമാര്‍. എന്നാല്‍ ശെല്‍‌വരാജ് യുഡി‌എഫ് സ്ഥാനാര്‍ഥിയാകണമെന്നാണ് എല്‍ ഡി എഫ് ആഗ്രഹിക്കുന്നതെന്നും വിജയ് കുമാര്‍ പറഞ്ഞു.

അതേസമയം നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പില്‍ ശെല്‍‌വരാജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ കെ മുരളീധരന്‍ രംഗത്തെത്തിയിട്ടുണ്ട്. നെയ്യാറ്റിന്‍കരയില്‍ യു ഡി എഫ് സ്വതന്ത്ര സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കരുതെന്നാണ് കെ മുരളീധരന്‍ ആവശ്യപ്പെടുന്നത്. കൈപ്പത്തി ചിഹ്നത്തിലാണു നെയ്യാറ്റിന്‍കരയില്‍ സ്ഥാനാര്‍ഥി മത്സരിക്കേണ്ടത്. സ്വതന്ത്രനെ യുഡിഎഫ്‌ പിന്താങ്ങരുത്‌. സ്വതന്ത്ര സ്ഥാനാര്‍ഥി വിജയിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും മറുകണ്ടം ചാടുമെന്നുമാണ് മുരളീധരന്‍ പറഞ്ഞത്.

നെയാറ്റിന്‍‌കരയില്‍ സി പി എം സ്ഥാനാര്‍ഥിയായി ജയിച്ച ശെല്‍‌വരാജ് അടുത്തിടെ എം എല്‍ എ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :