പരാജയഭീതി മൂലം യുഡിഎഫ് ചട്ടം ലംഘിക്കുന്നു: പിണറായി

കൊച്ചി| WEBDUNIA|
PRO
PRO
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പിറവത്ത് യു ഡി എഫ് ചട്ടലംഘനം നടത്തുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പരാജയഭീതി മൂലം വോട്ടര്‍മാരെ ആകര്‍ഷിക്കാനായി യു ഡി എഫ് മന്ത്രിപദം വാഗ്ദാനം ചെയ്യുകയാണ്. വിജയിച്ചാല്‍ അനൂപ് ജേക്കബിനെ മന്ത്രിയാക്കുമെന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവന ചട്ടലംഘനമാണെന്നും ഇതിനെതിരെ തെരെഞ്ഞെടുപ്പ് കമ്മിഷനു എല്‍ ഡി എഫ് പരാതി നല്‍കിയിട്ടുണ്ടെന്നും പിണറായി വ്യക്തമാക്കി.

മന്ത്രിമാര്‍ അധികാരദുര്‍വിനിയോഗം നടത്തുകയാണ്. ആര്യാടന്റെ പ്രസ്താവനയേക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പിറവത്തെ വോട്ടര്‍ പട്ടികയില്‍ യു ഡി എഫ് വ്യാജ വോട്ടര്‍മാ‍രെ തിരുകിക്കയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പിറവത്ത് യു ഡി എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ച എന്‍ എസ് എസ് നിലപാടിനെതിരെയും പിണറായി പ്രതികരിച്ചു. ജാതിസംഘടനാ നേതൃത്വം പറയുന്നിടത്ത് വോട്ടര്‍മാര്‍ നില്‍ക്കില്ല. ശരിദൂരം തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ ഭരണം തുടരാനുള്ള സാഹചര്യമൊരുക്കണം എന്ന നിലാപാടാണ് പിറവത്തിന്റെ കാര്യത്തില്‍ എന്‍ എസ് എസ് സ്വീകരിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :