കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി; മുരളീധരവിരുദ്ധര്‍ ദേശീയനേതൃത്വത്തെ സമീപിച്ചു

കാസര്‍കോഡ്| WEBDUNIA|
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോഡ് നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയായി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചതില്‍ വി മുരളീധരവിരുദ്ധര്‍ക്ക് അതൃപ്തി. ഒ രാജഗോപാലും പി കെ കൃഷ്ണദാസും ദേശീയനേതൃത്വത്തെ സമീപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും പരാതിയിലുണ്ട്.

കാസര്‍കോഡ് സംഘടിപ്പിച്ച ബിജെപി പാര്‍ലമെന്‍റ് മണ്ഡലം സമ്മേളനത്തിലാണ് മുന്‍ ദേശീയ പ്രസിഡന്‍റും പാര്‍ലമെന്‍ററി ബോര്‍ഡ് അംഗവുമായ വെങ്കയ്യ നായിഡു നാടകീയമായ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

അദ്ദേഹത്തിന്റെ പ്രസംഗം മലയാളത്തിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു കെ സുരേന്ദ്രന്‍. അപ്പോഴാണ് കാസര്‍ഗോഡ് സുരേന്ദ്രന് വോട്ട് ചെയ്യാന്‍ നായിഡു ആഹ്വാനം ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തയാറാക്കിയ കെ സുരേന്ദ്രന്‍െറ ഔദ്യോഗിക വെബ്സൈറ്റിന്‍െറ ഉദ്ഘാടനവും വെങ്കയ്യ നായിഡു നിര്‍വഹിച്ചു.

കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മഹിളാ മോര്‍ച്ച് നേതാവ് ശോഭാ സുരേന്ദ്രന്‍ ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിനെ നേരിട്ട് കണ്ട് പരാതി നല്‍കിയിരുന്നു. സംസ്ഥാന നേതൃത്വം നിര്‍ജ്ജീവമാണെന്നും പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ഇത് ബാധിക്കുന്നുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :