ഏഴാം നിലയില്‍ നിന്ന് വീണയാള്‍ക്ക് താങ്ങായത് ‘പരസ്യം’

കൊച്ചി| WEBDUNIA| Last Modified ചൊവ്വ, 21 ഫെബ്രുവരി 2012 (03:15 IST)
ഏഴാം നിലയില്‍നിന്ന് വീണയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശിയായ ഭാനു (21) വാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ജോലിക്കിടെ ഇയാള്‍ കെട്ടിടത്തിന്റെ ഏഴാംനിലയില്‍ നിന്ന് താഴെവീഴുകയായിരുന്നു. എന്നാല്‍ തൊട്ടുതാഴെ കെട്ടിടത്തിന്റെ പരസ്യബോര്‍ഡിന്റെ തട്ടിലേക്കായിരുന്നു ഇയാള്‍ വീണത്.

ഇയാള്‍ വീഴുന്നതുകണ്ട് സെക്യൂരിറ്റി ജീവനക്കാരന്‍ മറ്റുതൊഴിലാളികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഇയാളെ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. ഇയാളെ രക്ഷിക്കാന്‍ ബോര്‍ഡ് സ്ഥിതിചെയ്യുന്ന ആറാം നിലയിലെ ചില്ലുകള്‍ പൊട്ടിച്ച് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സമയം ഭാനു ബോര്‍ഡില്‍ നിന്നുള്ള പിടിവിട്ട് തുടങ്ങിയിരുന്നു. അപ്പോഴേക്കും ഫയര്‍ഫോഴ്സെത്തി ഭാനുവിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.

ഫയര്‍‌ഫോഴ്സെത്താന്‍ വൈകിയിരുന്നെങ്കില്‍ ഭാനു പരസ്യബോര്‍ഡില്‍ നിന്ന് താഴേക്ക് വീഴുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ നടുവിന് സംഭവിച്ച ഉളുക്കൊഴിച്ചാല്‍ മറ്റ് പരുക്കകളൊന്നുമുണ്ടായിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :