എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വിരട്ടി കാര്യം സാധിക്കാന്‍: വി‌എസ്

തൃശൂര്‍| WEBDUNIA|
PRO
PRO
എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യനീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഭരിക്കുന്നവരെ വിരട്ടി കാര്യം നേടാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് വി എസ് പറഞ്ഞു. ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സമുദായം പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് സ്വന്തം കാര്യം നേടാനാണ് ഇവരുടെ ശ്രമം. സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്താനുള്ള ശ്രമം വിലപ്പോവില്ലെന്നും വി‌എസ് പറഞ്ഞു.

ഒരു ബട്ടണ്‍ ഇട്ടാല്‍ കേരളം മുഴുവന്‍ ചലിപ്പിക്കാന്‍ കഴിയുന്ന രണ്ട് സംഘടനകളാണ് തങ്ങളുടേതെന്നും തങ്ങള്‍ വിചാരിച്ചാല്‍ എല്ലാ രാഷ്ട്രീയ സംഘടനകളെയും പാഠം പഠിപ്പിക്കാന്‍ കഴിയുമെന്നുമാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കഴിഞ്ഞ ദിവസം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞത്. ഞങ്ങളെ മുഷിപ്പിച്ചാല്‍ അവര്‍ക്ക് അത് ദോഷം ചെയ്യും - സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും വ്യക്തമാക്കി.

ന്യൂനപക്ഷ സമുദായത്തിലെ മൂന്ന് മന്ത്രിമാരാണ് ഇന്ന് കേരളം ഭരിക്കുന്നത്. മറ്റ് മന്ത്രിമാര്‍ക്കൊന്നും ശബ്ദമില്ല. ഞങ്ങള്‍ക്ക് പണി നല്ലതുപോലെ അറിയാം. പണിയേണ്ട സ്ഥലത്ത് പണിഞ്ഞോളാം. ഈ ഭരണം കുറച്ചുകൂടിയൊന്ന് ചീഞ്ഞുനാറട്ടെയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :