‘ഗൂഗിള്‍ ബസി‘ന് മരണ വാറന്റ്!

സാന്‍ ഫ്രാന്‍സിസ്കോ| WEBDUNIA|
‘ഗൂഗിള്‍ പ്ലസി‘ന് വേണ്ടി ‘ബസ്’ അടച്ചുപൂട്ടാന്‍ ഗൂഗിള്‍ തീരുമാനിച്ചു. അടുത്ത ആഴ്ചയാണ് 'ബസ്' സര്‍വീസ് അവസാനിപ്പിക്കുക. ഇതോടൊപ്പം ജനപ്രീതിയില്ലാത്ത പല സര്‍വീസുകളും നിര്‍ത്തലാക്കും എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഗൂഗിള്‍ അധികൃതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഗൂഗിള്‍ ബസ് നിര്‍ത്തലാക്കിക്കഴിഞ്ഞാല്‍ അപ്‌ഡേറ്റുകള്‍ പോസ്റ്റ് ചെയ്യുക സാധ്യമല്ല. എന്നാല്‍ മുമ്പ് അപ്ഡേറ്റ് ചെയ്ത കാര്യങ്ങള്‍ ഗൂഗിള്‍ പ്രൊഫൈലില്‍ കാണാവുന്നതാണ്.

2010 ഫിബ്രവരിയിലാണ് ഗൂഗിള്‍ ബസ് അവതരിപ്പിച്ചത്. ജീമെയിലിനുള്ളിലാണ് ബസിന്റെ സ്ഥാനം. എന്നാല്‍ ഇതിന് വേണ്ടത്ര സ്വീകാര്യത നേടാനായില്ലെന്ന് മാത്രമല്ല നിരവധി വിമര്‍ശനങ്ങള്‍ക്കും വിധേയമായി.

കോഡ് സെര്‍ച്ച്, ‘ജെയ്കു‘വെന്ന സോഷ്യല്‍ മീഡിയ സൈറ്റ്, ഐഗൂഗിള്‍ ഫീച്ചറുകള്‍, ഗൂഗിള്‍ സെര്‍ച്ചിന്റെ യൂണിവേഴ്‌സിറ്റി റിസര്‍ച്ച് പ്രോഗ്രാം എന്നിവയും ബസിന് പിന്നാലെ ഗൂഗിള്‍ നിര്‍ത്തലാക്കുകയാണ്.

അതേസമയം കഴിഞ്ഞ ജൂണില്‍ തുടങ്ങിയ ‘ഗൂഗിള്‍ പ്ലസി‘ന് മികച്ച പ്രതികരണമാണെന്നും 40 ദശലക്ഷം പേര്‍ ഇതില്‍ ചേര്‍ന്നുകഴിഞ്ഞതായും ഗൂഗിള്‍ വ്യക്തമാക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :