വിവാദ എഴുത്തുകാരിയും ട്വിറ്ററില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ബംഗ്ലാദേശ് വിവാദ എഴുത്തുകാരി തസ്ലിമ നസ്റീനും ജനപ്രിയ മൈക്രൊബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിന്റെ സേവനം ഉപയോഗിക്കുന്നു. തന്റെ ആശയങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ വേണ്ടിയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് വെബ് സേവങ്ങള്‍ ഉപയോഗിക്കുന്നതെന്ന് തസ്ലിമ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് തസ്ലിമ ആദ്യമായി ട്വിറ്റര്‍ അക്കൌണ്ട് തുടങ്ങിയത്. എന്നാല്‍, സൈറ്റ് തുടങ്ങി മൂന്നു മാസം പിന്നിട്ടിട്ടും കേവലം മൂന്ന് ട്വീറ്റ് മാത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ മാസം തസ്ലിമയ്ക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ അനുമതി ലഭിച്ചിരുന്നു.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ മുഹമ്മദ് ശാഫി ഖുറേഷിയുടെ നിര്‍ദ്ദേശപ്രകാരമാണ് തസ്ലിമ ഇന്ത്യയിലെത്തിയത്. കാലാവധി നീട്ടിയെടുക്കാനായി മടങ്ങിയെത്തിയ ഇവര്‍ ഇപ്പോള്‍ അജ്ഞാത സ്ഥലത്താണ് താമസിക്കുന്നത്. ഇതിനാല്‍ തന്നെ പുറം ലോകവുമായി സംവദിക്കാനുള്ള ഏറ്റവും നല്ല വഴിയായാണ് തസ്ലീമ ട്വിറ്ററിനെ തെരഞ്ഞെടുത്തത്.

ഇസ്ലാമിക ആശയങ്ങളെയും ആചാരങ്ങളെയും ചോദ്യം ചെയ്ത് ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയതോടെയാണ് തസ്ലിമയ്ക്കെതിരെ വിവിധ മുസ്ലിം സംഘടനകള്‍ തിരിഞ്ഞത്. ട്വിറ്റര്‍ പേജ് തുടങ്ങി ആദ്യ മാസത്തില്‍ ഒന്നും രണ്ടാം മാസത്തില്‍ രണ്ടും ട്വീറ്റുകള്‍ പോസ്റ്റ് ചെയ്ത തസ്ലീമ കഴിഞ്ഞ ബുധനാഴ്ച മുതല്‍ ട്വിറ്ററില്‍ സജീവമായിരിക്കുന്നു. തസ്ലിമയുടെ വീഡിയോ ലിങ്കുകളും പത്രങ്ങളില്‍ വന്ന ലേഖനങ്ങളുടെ ലിങ്കുകളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :