ഫോണ്‍ ബില്ല് 98 ലക്ഷം; യുവതി ഞെട്ടി!

ഫ്ലോറിഡ| WEBDUNIA|
സൌത്ത് ഫ്ലോറിഡക്കാരിയായ സ്ത്രീ ഇത്തവണ തനിക്ക് കിട്ടിയ ഫോണ്‍ ബില്ല് കണ്ട് തകര്‍ന്നിരിക്കുകയാണ്. ബില്‍ എത്രയാണെന്നോ, 98,88,195 രൂപ! മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ക്ക് കണക്ക് പിഴച്ചതല്ല. സംഭവം സത്യം തന്നെ.

സെലീന ആറോണ്‍സ് എന്ന സ്ത്രീയ്ക്ക് പണികൊടുത്തത് സ്വന്തം സഹോദരന്മാര്‍ തന്നെയാണ്. ഇവരുടെ രണ്ട് സഹോദരന്മാരും ഊമകളാണ്. അതിനാല്‍ സംസാരത്തിന് പകരം ടെക്സ്റ്റ് മെസേജുകളെയാണ് ആശ്രയിക്കുന്നത്. ഈയിടെ കാനഡയില്‍ പോയ ഇവര്‍ അവിടെ രണ്ടാഴ്ച തങ്ങിയിരുന്നു. പക്ഷേ ആരോണ്‍ പതിവായി ഉപയോഗിച്ചിരുന്ന പ്ലാനില്‍ നിന്ന് ഇന്റര്‍നാഷണല്‍ പ്ലാനിലേക്ക് മാറാന്‍ അവര്‍ തയ്യാറായതുമില്ല. കാനഡയില്‍ വച്ച 2,000 ടെക്സ്റ്റ് മെസേജുകള്‍ അയച്ച ഇവര്‍ ഒട്ടേറെ കാര്യങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുകയും ചെയ്തു. ഇതാണ് വിനയായത്.

ആരോണിന്റെ ഗതികേട് മനസ്സിലായിയ കമ്പനി ബില്ലില്‍ കുറവ് വരുത്തിയിട്ടുണ്ട്. ഇത് അടച്ചു തീര്‍ക്കാന്‍ ആറ് മാസത്തെ സമയവും നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :