ഫേസ്ബുക്കിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടു: നവംബര്‍ 5ന് അന്ത്യദിനമെന്ന് ഹാക്കര്‍മാര്‍

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
നവംബര്‍ അഞ്ചിന് ഫേസ്ബുക്ക് പൂട്ടിക്കുമെന്ന പ്രഖ്യാപനവുമായി അനോണിമസ് ഗ്രൂപ്പ് രംഗത്ത്. ഫേസ്ബുക്കിലെ ഗെയിം ഓപ്പറേറ്ററായ സിംഗയെ ലക്‍ഷ്യം വച്ചാണ് അനോണിമസ് അക്രമം ആരംഭിക്കുന്നത്. ഫേസ്ബുക്കിലെ ഗെയിമുകളായ ഫാം വില്ലെ, സിറ്റി വില്ലെ തുടങ്ങിയവ നടത്തുന്ന സിംഗയുടെ പ്രധാന വരുമാന ശ്രോതസ് ഫേസ്ബുക്ക് ആയതിനാലാണ് ഇവരുടെ ആക്രമണം ഫേസ്ബുക്കിന് നേരെ തിരിയുന്നത്.

തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ച് വിടുന്ന സിംഗയുടെ നടപടിക്കെതിരെയാണ് ഇന്റര്‍നെറ്റ്‌ ലോകത്തെ ജനാധിപത്യവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടുന്ന അനോണിമസ്‌ ഗ്രൂപ്പിന്റെ പോരാട്ടം. അഞ്ച്‌ ശതമാനം തൊഴിലാളികളെ പിരിച്ചു വിടുമെന്ന്‌ കഴിഞ്ഞയാഴ്ച്ച പ്രഖ്യാപിച്ചിരുന്നു. ഇതാണ്‌ അനോണിമസ് ഗ്രൂപ്പിനെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ഇതു കൂടാതെ വിവിധ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചും പൂട്ടാന്‍ ഒരുങ്ങുകയാണ് സൈബര്‍ ഗെയിമിലെ ഭീമനായ സിംഗ.

നവംബര്‍ അഞ്ച്‌ മറക്കാതിരിക്കുക എന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ ഓണ്‍ലൈന്‍ ആക്ടിവിസ്റ്റ്‌ ഗ്രൂപ്പായ അനോണിമസ്‌ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെപ്രഖ്യാപിച്ചതൊക്കെ നടപ്പാക്കിയട്ടുളളവരാണ് അനോണിമസ് ഗ്രൂപ്പ് എന്നറിയപ്പേടുന്ന ഈ ഹാക്കര്‍മാര്‍. നവംബര്‍ അഞ്ചിന് ശേഷം ഫേസ്ബുക്ക് ഉണ്ടാകുമോയെന്ന് കണ്ടറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :