പുതുക്കിയ ജി-മെയില്‍; വന്നു, പോയി!

WEBDUNIA|
ഇന്റര്‍നെറ്റിലെ അതികായകരായ ഗൂഗിളിന്റെ ഇ-മെയില്‍ സംവിധാനമായ ജി-മെയില്‍ ആ‍കര്‍ഷകമായ മാറ്റങ്ങളോടെ എത്തുന്നു. പുതുക്കിയ സംവിധാനങ്ങളുള്ള ജി-മെയിലിനെ കുറിച്ചുള്ള വീഡിയോ കഴിഞ്ഞദിവസം യൂട്യൂ‍ബില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഉടന്‍ തന്നെ ഈ വീഡിയോ പിന്‍‌വലിക്കുകയും ചെയ്തു.

ഒട്ടനവധി മാറ്റങ്ങളോടെയാണ് ജി-മെയില്‍ എത്തുന്നതെന്നാണ് വിഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. ഉയര്‍ന്ന റെസൊല്യൂഷനുള്ള പുതിയ തീമുകള്‍, ചാറ്റിംഗിനായി പുതിയ ഇന്റര്‍ഫേസ്‌, ഓരോ ട്രെഡിലും പ്രൊഫൈല്‍ ചിത്രം ദൃശ്യമാകും തുടങ്ങിയവയാണ് ജി-മെയിലിലെ മാറ്റങ്ങള്‍.

കമ്പനിയുടെ യൂസര്‍ എക്‌സ്‌പീരിയന്‍സ്‌ ഡിസൈനര്‍ ജേസന്‍ കോണ്‍വെല്‍ വീഡിയോയില്‍ പുതുക്കിയ ജി മെയിലിനെക്കുറിച്ച്‌ വിശദീകരിക്കുന്നത്. ജി-മെയില്‍ അടിമുടി പുതുക്കിയെന്നാണ് കോണ്‍‌വെല്‍ വീഡിയോയില്‍ പറയുന്നു. മികച്ച സംവിധാനങ്ങളുള്ള എന്നാല്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന ഇ-മെയില്‍ സംവിധാനമായിട്ടാണ് ജി- മെയിലില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതെന്നാണ് കോണ്‍‌വെല്‍ വീഡിയോയില്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :