തീവ്രവാദ വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചാല്‍ ജയില്‍: സര്‍ക്കോസി

പാരിസ്| WEBDUNIA|
PRO
PRO
തീവ്രവാദ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കെതിരെ ഫ്രാന്‍സ് നിയമം കര്‍ശനമാക്കാന്‍ ഒരുങ്ങുന്നു. ഇത്തരം വെബ്സൈറ്റുകള്‍ ഒന്നിലേറെ തവണ സന്ദര്‍ശിക്കുന്നവരെ ജയിലിടയ്ക്കുന്ന പുതിയ നിയമത്തിന് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ശുപാര്‍ശ ചെയ്തു. കുട്ടികളുടെ അശ്ലീല വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കുള്ള അതേ ശിക്ഷ തന്നെ തീവ്രവാദ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്കും നല്‍കണം എന്നാണ് ശുപാര്‍ശ.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ ഈ ശുപാര്‍ശയോട് യോജിക്കുന്നില്ല. വെബ് സൈറ്റുകള്‍ വെറുതെ സന്ദര്‍ശിക്കുന്നവര്‍ക്ക് പോലും ശിക്ഷ നല്‍കുന്നതിനോട് യോജിക്കാനാവില്ലെന്നും അത് ജനാധിപത്യസംരക്ഷണത്തിന്റെ ലംഘനമാകുമെന്നും അവര്‍ അഭിപ്രായപ്പെടുന്നത്.

കുട്ടികളുടെ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 40,000 ഡോളര്‍ പിഴയുമാണ് ഫ്രാന്‍സില്‍ ശിക്ഷ.

English Summary: France's President has proposed a sweeping new law that would jail those who visit extremist websites - one of several tough new measures floated in the wake of a murderous shooting spree.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :