ടിന്റുമോന്‍ മുല്ലപ്പെരിയാറില്‍ മുങ്ങിത്താഴ്ന്നു!

WEBDUNIA|
PRO
PRO
ടിന്റുമോനും പൃഥ്വിരാജും അടക്കിവാണ എസ് എം എസ് ലോകം മുല്ലപ്പെരിയാറില്‍ അണപൊട്ടിയ പ്രതിഷേധപ്രളയത്തില്‍ മുങ്ങിത്താഴുകയാണ്. ടിന്റു മോന്‍, പൃഥ്വിരാജ് എന്നിവരേക്കുറിച്ചുള്ള, നിലവാരമുള്ളതും അല്ലാത്തതുമായ കോമഡി എസ് എം സുകള്‍ ഈയടുത്ത ദിവസങ്ങളിലായി അപ്രത്യക്ഷമായിരിക്കുകയാണ്. പകരം, മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള സന്ദേശങ്ങളാണ് ഇന്‍ബോക്സുകള്‍ നിറയ്ക്കുന്നത്.

മുല്ലപ്പെരിയാറിന്റെ നിലവിലെ സ്ഥിതിയേക്കുറിച്ചുള്ള ഗൌരവതരമായ ചര്‍ച്ചകളും തമിഴ്നാടിന്റെ കടും‌പിടുത്തത്തോടുള്ള പ്രതിഷേധവുമെല്ലാം ചുരുങ്ങിയ വാക്കുകളില്‍ പങ്കുവയ്ക്കപ്പെടുന്നു.

“ഇനി കാത്തിരിക്കാന്‍ വയ്യ, മുല്ലപ്പെരിയാറിനെ രക്ഷിക്കൂ”, “വെള്ളത്തേക്കാള്‍ വിലമതിക്കുന്നതാണ് രക്തം, നമുക്കൊന്നു ചേരാം, മുല്ലപ്പെരിയാറിനെ രക്ഷിക്കാന്‍, കേരളത്തെ രക്ഷിക്കാന്‍” എന്ന് തുടങ്ങിയ എസ് എം എസുകള്‍ക്കൊപ്പം രാഷ്ട്രീയക്കാരെ കണക്കിന് കളിയാക്കുന്ന സന്ദേശങ്ങളുമുണ്ട്.

“പ്രിയ മന്ത്രിമാരേ, കേരളമണ്ണിനെ വന്‍ ജലദുരന്തത്തില്‍ നിന്ന് രക്ഷിക്കാനാവില്ലെങ്കില്‍ നിര്‍ത്തിക്കൂടെ ഈ ജോലി!” എന്നിങ്ങനെയാണ് അവ.

മുല്ലപ്പെരിയാറിനേക്കുറിച്ച് അറിയാത്തവര്‍ക്കായി അതിന്റെ ചരിത്രം വിവരിക്കുന്ന സന്ദേശങ്ങളും പ്രചരിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :