ടി-മൊബൈല്‍ വിറ്റത് 10 ദശലക്ഷം ഗൂഗിള്‍ ഫോണുകള്‍

സാന്‍ഫ്രാന്‍സിസ്കോ| WEBDUNIA|
ഗൂഗിളിന്‍റെ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ജി1 ഫോണുകള്‍ക്ക് പ്രിയമേറുന്നു. അമേരിക്കയില്‍ ടി-മൊബൈലിനു വേണ്ടി 2008 ഒക്ടോബറില്‍ പുറത്തിറങ്ങിയ ജി1 ഫോണുകള്‍ പത്ത് ദശലക്ഷമാണ് വില്‍‌പന നടന്നത്. എന്നാല്‍ ആപ്പിളിന്‍റെ ഐഫോണ്‍ വില്‍‌പനയേക്കാന്‍ ഏറെ പിന്നിലാണിത്.

അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ വയര്‍ലെസ് നെറ്റ്വര്‍ക്ക് ഓപ്പറേറ്റേര്‍മാരായ ടി-മൊബൈലിന് ഏകദേശം 32.1 ദശലക്ഷം വരിക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്.

വരിക്കാര്‍ വര്‍ധിച്ചതോടെ ആന്‍ഡ്രോയിഡ് സെറ്റുകളില്‍ കൂടുതല്‍ സേവനം തുടങ്ങാനുള്ള പദ്ധതിയിലാണ് ടി-മൊബൈല്‍. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഹോം ടെലിഫോണ്‍ സേവനം അടുത്ത വര്‍ഷം മുതല്‍ തുടങ്ങാനും ടി-മൊബൈലിന് പദ്ധതിയുണ്ട്.

എന്നാല്‍, ആന്‍ഡ്രോയിഡിനെതിരെ വിമര്‍ശനങ്ങളും കുറവല്ല. ആന്‍ഡ്രോയിഡ് ഒ എസ് ഉപയോഗിച്ച് പുറത്തിറക്കിയ എച്ച് ടി സി സെറ്റുകള്‍ക്കെതിരെ ഏറെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ആന്‍ഡ്രോയിഡ് ജനപ്രിയമല്ലെന്നും ജി1 വാങ്ങിയവര്‍ പിന്നീട് ഒരിക്കലും വാങ്ങുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :