ചൈന: ഐ ട്യൂണ്‍ പിന്നോട്ട്

i tune
FILEFILE
ഇന്‍റര്‍നെറ്റിലെ സംഗീത വിപണിയില്‍ ആപ്പിളിന്‍റെ ഐ ട്യൂണിനെ മറികടക്കാന്‍ പുതിയ കമ്പനികള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല. എന്നാല്‍ ചൈനയിലെ സഥിതി ഇതല്ല. ചൈനയിലെ വയര്‍ലെസ് രംഗത്ത് ഒന്നാമന്‍ ചൈനാ മൊബൈലിന്‍റെ എം മ്യൂസിക് ഇക്കാര്യത്തില്‍ ഐ ട്യൂണിനെ പരാജയപ്പെടുത്തുന്നു.

നാലു വര്‍ഷമായി ഇന്‍റര്‍നെറ്റ് സംഗീത രംഗത്ത് സേവനം നല്‍കുന്നവരാണ് ഐ ട്യൂണ്‍സ്. എന്നാല്‍ ഒരു വര്‍ഷം മുമ്പ് മാത്രം വിപണിയില്‍ എത്തിയ എം മ്യൂസിക്‌ക്ലബ്ബ് വെബ്സൈറ്റ് ചൈനാക്കാര്‍ക്കിടയില്‍ കൂടുതല്‍ കരുത്താണ് കാണിക്കുന്നത്. ചൈനയുടെ മൊബൈല്‍ രംഗത്ത് 15 ശതമാനം വഹിക്കുന്ന മൊബൈല്‍ കമ്പനിക്ക് 48 മില്യണ്‍ ഉപഭോക്താക്കളുണ്ട്.

ഡൌണ്‍ലോഡ് നേട്ടം നല്‍കുന്നുണ്ടെങ്കിലും സംഗീതവുമായി ബന്ധപ്പെട്ട് ചൈന മൊബൈല്‍ ഏറ്റവും കൂടുതല്‍ വരുമാനം കണ്ടെത്തിയത് റിംഗ് ടോണ്‍ ഡൌണ്‍ ലോഡ്, കളര്‍ റിംഗ് ബാക്ക് ട്യൂണ്‍ എന്നിവയിലൂടെയായിരുന്നു. യൂണിവേഴ്‌സല്‍, ഇ എം ഐ, വാര്‍നര്‍ ബ്രസ്, സോണി ബി എം ജി എന്നിവരുമായി ബന്ധപ്പെട്ട സംഗീത സേവനങ്ങളും കമ്പനി നല്‍കുന്നു.

WEBDUNIA|
എം മ്യൂസിക്ക് പ്രിയപ്പെട്ട ആര്‍ട്ടിസ്റ്റുകളുടെ ചിത്രങ്ങള്‍ മാഗസിനുകളില്‍ അവരേകുറിച്ചു വരുന്ന ആര്‍ട്ടിക്കിളുകള്‍ എന്നിവ മൊബൈലിലേക്ക് റെക്കോഡ് ചെയ്യാനും അവസരം നല്‍കുന്നു. അടുത്ത വര്‍ഷം ഒളിമ്പിക്‍സിനു ആതിഥേയരാകുന്നതോടെ ചൈനാ മൊബൈലിന്‍റെ ഒളിമ്പിക്ക് വെബ്സൈറ്റ് കൂടുതല്‍ സംഗീതവും സംഗീതമേളകളും വാഗ്ദാനം ചെയ്യുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :