ഗൂഗ്‌ള്‍ തെരച്ചിലിന് വേഗമേറും

‘ഗൂഗ്‌ള്‍ സജസ്‌‌റ്റ്‌’ വരുന്നു

PROPRO
ആഗോള സേര്‍ച്ച്‌ എന്‍ജിന്‍ ഭീമനായ ഗൂഗ്‌ളിന്‍റെ പുതിയ സേവനം ഇന്ത്യന്‍ ഉപഭോക്താക്കളെ തേടി എത്തുന്നു. ഗൂഗ്‌ള്‍ വഴിയുള്ള തെരച്ചില്‍ (സേര്‍ച്ച്‌) കൂടുതല്‍ സുഗമമാക്കുന്ന ‘ഗൂഗ്‌ള്‍ സജസ്‌‌റ്റ്‌’ എന്ന സേവനമാണ് അടുത്ത ആഴ്‌ച ഇന്ത്യയില്‍ ലഭ്യമാകുന്നത്‌.

തെരയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്ക് സമയ നഷ്ടമില്ലാതെ വേഗത്തില്‍ ഉത്തരം ലഭ്യമാക്കുന്ന സംവിധാനമാണിത്‌. സേര്‍ച്ച്‌ കൂടുതല്‍ സുഗമമാക്കുന്ന പുതിയ സേവനം അടുത്ത ആഴ്‌ച ഇന്ത്യയില്‍ ലൈവ്‌ ആക്കാനുള്ള എല്ലാ നീക്കങ്ങളും പുരോഗമിക്കുന്നതായി ഗൂഗ്‌ള്‍ പ്രോഡക്ട് മാനേജര്‍ മാനേജര്‍ ജെന്നിഫര്‍ ലിയു വ്യക്തമാക്കി.

തെരച്ചില്‍ നടത്തുന്ന കാര്യത്തിലേക്ക്‌ അതിവേഗത്തില്‍ എത്താനുള്ള ‘ഹെല്‍പ്‌ ക്വറീസ്‌’ ആണ്‌ ഗൂഗ്‌ള്‍ സജസ്റ്റിന്‍റെ പ്രത്യേകത. സേര്‍ച്ച്‌ ചെയ്യുന്ന വാക്കിലെ അക്ഷരതെറ്റുകള്‍ ഒഴിവാക്കാനും സഹായിക്കുന്നു. ഏതെങ്കിലും വാചകം ടൈപ്പ്‌ ചെയ്യുമ്പോള്‍ തന്നെ അതിനോട്‌ അനുബന്ധമായ സമാന വാചകങ്ങള്‍ സ്‌ക്രീനില്‍ തെളിയും.

‘വന്ദേമാതര’ത്തിന്‍റെ അര്‍ത്ഥമാണ്‌ നിങ്ങള്‍ ഗൂഗ്‌ളിലൂടെ അറിയാന്‍ ശ്രമിക്കുന്നതെങ്കില്‍ ഈ വാ‌ക്കിനോട്‌ സമാനാമായ സിനിമ ഗാനങ്ങളും മറ്റ്‌ അനാവശ്യമായ വിവരങ്ങളും തെരച്ചില്‍ ഫലമായി ലഭിക്കാറുണ്ട്‌. എന്നാല്‍ നിങ്ങള്‍ ഏത്‌ വിഭാഗത്തിലുള്ള കാര്യങ്ങളാണ്‌ അറിയാന്‍ താത്‌പര്യപ്പെടുന്നത്‌ എന്ന്‌ അറിഞ്ഞ്‌ ഫലം നല്‌കാന്‍ കഴിയുന്നു എന്നാതാണ്‌ പുതിയ സേവനം.

കീസ്‌ട്രോക്കുകള്‍ കുറയ്‌ക്കാനും അതിലൂടെ സേര്‍ച്ച്‌ ചെയ്യാനുള്ള സമയം ലാഭിക്കാനും കഴിയും എന്നതാണ്‌ മറ്റൊരു പ്രത്യേകത.

ന്യൂഡല്‍ഹി| WEBDUNIA|
‘ന്യൂഡല്‍ഹി’ എന്ന വാക്കാണ്‌ സേര്‍ച്ച്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യ അക്ഷരം അടിക്കുമ്പോള്‍ തന്നെ ഈ വാക്കുകള്‍ക്ക്‌ സമാനമായവ ദൃശ്യമാകും, അവയില്‍ നിന്ന്‌ ഉചിതമായവ തെരഞ്ഞെടുത്താല്‍ മതിയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :