ഗൂഗിള്‍ കാമ്പസ്‌ ഹൈദരാബാദില്‍

ഹൈദരാബാദ്‌| WEBDUNIA| Last Modified വ്യാഴം, 14 ഫെബ്രുവരി 2008 (14:37 IST)

വിവര സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ ഗൂഗിള്‍ ഇന്ത്യയില്‍ ആദ്യത്തെ കാമ്പസ്‌ തുറക്കുന്നു. ഹൈദരാബാദിലാണ്‌ ഗൂഗിള്‍ ആദ്യത്തെ കാമ്പസ്‌ തുറക്കുന്നത്‌.

ആന്ധ്രാ പ്രദേശ്‌ ഐ.റ്റി. വകുപ്പ്‌ പ്രത്യേക സെക്രട്ടറി എം.ഗോപീ കൃഷ്ണ വെളിപ്പെടുത്തിയതാണിത്‌. 20 ഏക്കറിലാണ്‌ ഈ കാമ്പസ്‌ സ്ഥാപിക്കുക. എന്നാല്‍ ഗൂഗിള്‍ കാമ്പസ്‌ സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങളൊന്നും ഗോപീ കൃഷ്ണ പുറത്തുവിട്ടിട്ടില്ല.

ഗൂഗിളിനെ പോലെ തന്നെ പ്രമുഖരായ ഇന്‍ഫോസിസ്‌ ടെക്നോളജീസ്‌ ഏറ്റവും വലിയ കാമ്പസ്‌ ഹൈദരാബാദില്‍ തുടങ്ങാന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. 450 ഏക്കറിലാണ്‌ ഈ കാമ്പസ്‌ നിര്‍മ്മിക്കുന്നത്‌.

നിലവില്‍ ഇന്‍ഫോസിസിന്‍റെ ഏറ്റവും വലിയ കാമ്പസ്‌ മൈസൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ഇത്‌ 335 ഏക്കറിലാണ്‌ സ്ഥാപിച്ചിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :