കാണാതായ വൃദ്ധനെ ഫേസ്ബുക്ക് കണ്ടെത്തി

മനില| WEBDUNIA|
PRO
PRO
കാണാതായ ഒരു വൃദ്ധനെ കണ്ടെത്താന്‍ സഹായിച്ചത് ഫേസ്ബുക്ക്. ലൂയിസ് മത്യാസ് എന്ന ഫിലിപ്പിന്‍‌സുകാരനെയാണ് ഫേസ്ബുക്ക് കണ്ടെത്തി വീട്ടിലെത്തിച്ചത്.

കഴിഞ്ഞ 11ന് നടക്കാനിറങ്ങിയതായിരുന്നു ലൂയിസ്. ഓര്‍മ്മക്കുറവുള്ള ഇയാള്‍ക്ക് തിരിച്ച് വീട്ടിലെത്താന്‍ കഴിയാതെ വരികയുമായിരുന്നു. ഇയാളെ കാണാനില്ലെന്ന് കാട്ടി കുടുംബം പരാതി നല്‍കിയെങ്കിലും പൊലീസിന് കാര്യമായൊന്നും ചെയ്യാനായില്ല. 78കാരനായ ഭര്‍ത്താവിനെ കാണാനില്ലെന്ന പ്ലക്കാര്‍ഡുമായി തെരുവില്‍ അലഞ്ഞ വൃദ്ധയുടെ ചിത്രം ഫേസ്ബുക്കില്‍ വന്നതോടെയാണ് ഇന്റര്‍നെറ്റ് കൂട്ടായ്മക്കാര്‍ സംഭവം ഏറ്റെടുത്തത്.

ലൂയിസിനെ കാണാതായതുസംബന്ധിച്ച്‌ ഫേസ്‌ബുക്കില്‍ ഇട്ട പോസ്‌റ്റ്‌ 61000 പേര്‍ ഷെയര്‍ ചെയ്യുകയും ഏകദേശം ഒരുലക്ഷത്തിലധികം കമന്റുകള്‍ വരികയും ചെയ്‌തു. ഇത് ഒരു പ്രത്യേകചര്‍ച്ചയാക്കി മാറ്റി ഫേസ്‌ബുക്കില്‍ ഒരു പേജും ഗ്രൂപ്പും രൂപവത്കരിച്ചു. മനില നഗരത്തിന്റെ എല്ലായിടത്തും അരിച്ചുപെറുക്കാനുള്ള പ്രത്യേക സ്‌ക്വാഡുകളും രൂപീകരിച്ചു. ഒടുവില്‍ മനിലയിലെ ഒരു റേഡിയോ സ്‌റ്റേഷന്‌ പുറത്തുള്ള പുന്തോട്ടത്തില്‍ തളര്‍ന്ന്‌ അവശനായി കിടക്കുന്ന മത്യാസിനെ ഫേസ്‌ബുക്കിലെ ഉപയോക്‌താക്കള്‍ തന്നെ കണ്ടെത്തുകയായിരുന്നു.

ഏറ്റവും കൂടുതല്‍ പേര്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്ന പത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഫിലിപ്പിന്‍സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :