എറിക്സണ്‍ അറ്റാദായത്തില്‍ ഇടിവ്

PROPRO

മൊബൈല്‍ നിര്‍മാതാക്കളായ എറിക്സണ്‍ ഒന്നാം പാദ സാമ്പത്തികഫലങ്ങള്‍ പ്രഖ്യാപിച്ചു. ആദ്യപാദത്തില്‍ 4.3 ബില്യണ്‍ സ്വീഡിഷ് ക്രൌണ്‍ ആണ് എറിക്സണിന്‍റെ പ്രവര്‍ത്തന ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ ഇത് 7.6 ബില്യണ്‍ ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇതേക്കാലയളവില്‍ 8.2 ബില്യണ്‍ സ്വീഡിഷ് ക്രൌണായിരുനു കമ്പനിയുടെ പ്രവര്‍ത്തന ലാഭം.

എങ്കിലും സാമ്പത്തിക വിദഗ്ദര്‍ പ്രവചിച്ചിരുന്ന 3.7 ബില്യണ്‍ സ്വീഡിഷ് ക്രൌണിനേക്കാള്‍ പ്രവര്‍ത്തനലാഭം നേടാനായത് എറിക്സണ് ആശ്വാ‍സമായി. 30 ബില്യണ്‍ സ്വീഡിഷ് ക്രൌണീന്‍റേതാണ് ഒന്നാം പാദത്തിലെ മൊത്തവില്‍പ്പന. 28.1 ബില്യണായിരുന്നു വിദഗ്ദര്‍ പ്രവചിച്ചിരുന്നത്.

ഡോളറിന്‍റെ വിലയിലുണ്ടാ‍യ ഇടിവും ആഗോള സാമ്പത്തിക മാന്ദ്യവുമാണ് കമ്പനിക്ക് തിരിച്ചടിയായതെന്ന് എറിക്സണ്‍ ചീഫ് എക്സിക്യൂട്ടീവ് കാള്‍ ഹെന്‍‌റിക് വാന്‍‌ബര്‍ഗ് പറഞ്ഞു.

സ്റ്റോക്‍ഹോം| WEBDUNIA| Last Modified ശനി, 26 ഏപ്രില്‍ 2008 (14:10 IST)
കഴിഞ്ഞ ഒക്ടോബറില്‍ പ്രവര്‍ത്തനലാഭത്തില്‍ വന്‍‌ഇടിവുണ്ടായതിനെ തുടര്‍ന്ന് എറിക്സണ്‍ ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :