ഇന്‍ഫോസിസ്‌ അമേരിക്കന്‍ ആശ്രയത്വം കുറയ്ക്കും

നെറ്റ്
PROPRO
ബാംഗ്ലൂര്‍: അമേരിക്കന്‍ വിപണിയെ അമിതമായി ആശ്രയിക്കുന്ന സമ്പ്രദായം ഒഴിവാക്കാന്‍ ഇന്‍ഫോസിസ്‌ ടെക്‌നോളജീസ്‌ തീരുമാനിച്ചു. അമേരിക്കന്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ വ്യവസായത്തെ ദോഷകരമായി ബാധിക്കുന്ന സാഹചര്യത്തിലാണ്‌ കമ്പനിയുടെ അമേരിക്കന്‍ ആശ്രയത്വം 60 ശതമാനത്തില്‍ നിന്ന്‌ 40 ശതമാനമായി ചുരുക്കാന്‍ ഇന്‍ഫോസിസ്‌ തീരുമാനിച്ചത്‌.

ജൂണ്‍ മാസത്തെ കണക്ക്‌ പ്രകാരം ഇന്‍ഫോസിസിന്‍റെ വരുമാനത്തില്‍ 63 ശതമാനവും ലഭിക്കുന്നത്‌ അമേരിക്കന്‍ വിപണയില്‍ നിന്നാണ്‌. ലോകത്തെ ഏറ്റവും വലിയ വിപണിയല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ കമ്പനിയുടെ പ്രവര്‍ത്തനത്തെ മൊത്തത്തില്‍ ബാധിക്കും എന്ന സാഹചര്യമാണ്‌ ഇപ്പോഴുള്ളത്‌.

ഒരു വിപണിയെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കാന്‍ അതുകൊണ്ടാണ്‌ ഇന്‍ഫോസിസ്‌ തീരുമാനിച്ചത്‌. പുതുതായി രൂപമെടുക്കുന്ന വിപണിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ്‌ നീക്കമെന്ന്‌ കമ്പനി സി ഇ ഒ എസ്‌ ഗോപാലകൃഷ്‌ണന്‍ വെളിപ്പെടുത്തി.

അമേരിക്കന്‍ ആശ്രയത്വത്തില്‍ നിന്ന്‌ പുറത്തുവരാന്‍ പ്രത്യേക സമയനിഷ്‌ഠ തയ്യാറാക്കിയിട്ടില്ല. കമ്പനയുടെ സമീപനത്തില്‍ കാലക്രമേണ മാറ്റമുണ്ടാക്കാനാണ്‌ ഇന്‍ഫോസിസ്‌ ശ്രമിക്കുന്നത്‌.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :