ഇന്ത്യയില്‍ ടോയ്‍ലറ്റിനേക്കാള്‍ കൂടുതല്‍ മൊബൈലുകള്‍!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യയിലെ ദരിദ്രരും ആധുനിക സാങ്കേതികവിദ്യയില്‍ മുന്‍പന്തിയിലാണെന്ന കണക്കുകള്‍ പുറത്തുവരുന്നു. രാജ്യത്തെ ഭൂരിപക്ഷം വീടുകളിലും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ ടോയ്‍ലറ്റില്ലെങ്കിലും ഇവരുടെയൊക്കെ വീടുകളില്‍ മൊബൈല്‍ ഫോണുകളുണ്ട്. വീട്ടില്‍ ടോയ്‍ലറ്റില്ലാത്തതിനാല്‍ രാജ്യത്തെ ജനങ്ങളില്‍ പകുതി പേരും മലമൂത്ര വിസര്‍ജനം തുറസ്സായ സ്ഥലത്താണ് നിര്‍വഹിക്കുന്നത്.

എന്നാല്‍ ഇവരില്‍ മിക്കവരുടേയും പക്കല്‍ മൊബൈല്‍ ഫോണുണ്ട്. പുതിയ സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരമാണ്‌ ഈ കണക്കുക പുറത്ത് വന്നിരിക്കുന്നത്.

ഏകദേശം 250 ദശലക്ഷം വീടുകളുള്ള ഇന്ത്യയില്‍ 46.9% വീടുകളില്‍ ടോയ്‍ലറ്റ് സൌകര്യമില്ല. രാജ്യത്തെ 63.2% വീടുകളിലും മൊബൈല്‍ ഫോണുണ്ടെന്നാണ് സെന്‍സസില്‍ വ്യക്തമാകുന്നത്. ഇന്ത്യന്‍ സമൂഹത്തിലുണ്ടായിരുന്ന എല്ലാ മാറ്റങ്ങളും കൃത്യമായി പ്രതിഫലിക്കുന്നതാണ് ഈ സെന്‍സസ്. അണുകുടുംബങ്ങള്‍ക്കാണ്‌ ഇപ്പോള്‍ ഇന്ത്യന്‍ സമൂഹം പ്രാധാന്യം നല്‍കുന്നത്. സാങ്കേതികതലത്തില്‍ വീടുകള്‍ മുന്നേറ്റം നേടിയെങ്കിലും ഇപ്പോഴും ഏറ്റവും കൂടുതല്‍ ഉപയോഗിക്കപെടുന്ന ഇന്ധനം വിറക് തന്നെയാണ്‌.

സെന്‍സസ് പ്രകാരം മൂന്നിലൊന്ന് വീടുകളില്‍ ഇനിയും വൈദ്യുതി ലഭിക്കാനുണ്ട്. പകുതി വീടുകളില്‍ മാത്രമേ ജല ലഭ്യതയുള്ളൂ. മൂപ്പത്തിയാറ്‌ ശതമാനത്തോളം പേര്‍ അര കിലോമീറ്റര്‍ നടന്നാണ്‌ ജലം ശേഖരിക്കുന്നത്.

English Description: The fact that India has over 545 million cellphone users as compared to about 366 million people having access to improved sanitation makes one wonder ‘why a country that is now wealthy enough cannot afford the basic necessity of a toilet?’


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :