ആദ്യ ഗൂഗിള്‍ ഫോണുമായി സാംസങ്ങ്

സോള്‍| WEBDUNIA|
ഇലക്ട്രോണിക്സ് നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ സാംസങ്ങ് ഇലക്ട്രോണിക്സ് ഗൂഗിള്‍ ഫോണ്‍ പുറത്തിറക്കി. ഗൂഗിള്‍ ആന്‍ഡ്രോയിഡ് സോഫ്റ്റ്വെയറില്‍ പ്രവര്‍ത്തിക്കുന്ന സാംസങ്ങിന്‍റെ ആദ്യ സ്മാര്‍ട്ട്‌ഫോണാണ് ഇത്. ദക്ഷിണകൊറിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാംസങ്ങ് ഇലക്ട്രോണിക്സ് തിങ്കളാഴ്ചയാണ് 17500 മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്.

3.2 ഇഞ്ച് ടച്ച് സ്ക്രീനോടു കൂടിയ സെറ്റില്‍ അഞ്ച് മെഗാപിക്സല്‍ ക്യാമറയും എട്ട് ജിബി ഇന്‍റേര്‍ണല്‍ മെമ്മറിയുമുണ്ട്. 17500 മോഡല്‍ സ്മാര്‍ട്ട്‌ഫോണ്‍ ജൂണ്‍ ആദ്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണികളിലെത്തുമെന്ന് കമ്പനി വക്താവ് അറിയിച്ചു.

സാംസങ്ങിന് പുറമെ മറ്റു രണ്ട് മൊബൈല്‍ നിര്‍മ്മാണ കമ്പനികള്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡുമായി നേരത്തെ ധാരണയിലെത്തിയിട്ടുണ്ട്. തായ്‌വാനിലെ ഹൈ ടെക് കമ്പ്യൂട്ടര്‍(എച്ച് ടി സി), ടി-മൊബൈല്‍ ജി1 എന്നിവയാണ് ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന രണ്ടു കമ്പനികള്‍. അതേസമയം, മറ്റു ചില കമ്പനികള്‍ കൂടി ആന്‍ഡ്രോയിഡ് സോഫ്റ്റ്വയര്‍ സ്വീകരിക്കാനിരിക്കുകയാണെന്ന് ഗൂഗിള്‍ മൊബൈല്‍ വിഭാഗം മേധാവി അറിയിച്ചു.

പുതിയ സെറ്റില്‍ വൈഫൈയുടെ സാങ്കേതിക സഹായത്തോടെ വേഗതയാര്‍ന്ന ബ്രോഡ്ബാന്‍ഡ് സഹായവും ലഭ്യമാണ്. നിരവധി നൂതനസാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചിട്ടുള്ള സെറ്റിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :