അനാവശ്യ എസ്‌എം‌എസില്‍ നിന്ന് മോചനം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
അനാവശ്യ ടെലിമാര്‍ക്കറ്റിംഗ് എസ്‌എം‌എസ് ഉപദ്രവം മൂലം സഹികെട്ട മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇത്തരം ഉപദ്രവത്തില്‍ നിന്ന് ഒരു പരിധിവരെ നിങ്ങള്‍ക്ക് മോചിതരാവാന്‍ വെറും ഒന്നര മാസം കാത്തിരുന്നാല്‍ മതി.

റിയല്‍ എസ്റ്റേറ്റ്, ക്രെഡിറ്റ് കാര്‍ഡ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍, ബാങ്കിംഗ്, ഫിനാന്‍സ് എന്നീ ഏഴ് വിഭാഗങ്ങളില്‍ നിന്നുള്ള അനാവശ്യ എസ്‌എം‌എസുകള്‍ക്ക് ആറ് ആഴ്ചയ്ക്കുള്ളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാവുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. ഇതിനായി നിര്‍ദ്ദിഷ്ട കാലയളവിനുള്ളില്‍ “1909” എന്ന ടോള്‍ ഫ്രീ നമ്പര്‍ നിലവില്‍ വരുമെന്നും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

മൊബൈലിലേക്ക് അനാവശ്യ സന്ദേശം അയയ്ക്കപ്പെടുന്ന നമ്പര്‍, 1909 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് ‘നാഷണല്‍ ഡു-നോട്ട്- കോള്‍’ (NDNC) രജിസ്ട്രിയില്‍ ചേര്‍ക്കുക മാത്രമാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്. എസ്‌എം‌എസ് അയച്ചും രജിസ്ട്രേഷന്‍ നടത്താവുന്നതാണ്.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ ആ നമ്പറില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാതെ തടയും. രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കള്‍ക്ക് ഉപദ്രവം ചെയ്യുന്ന രീതിയില്‍ വീണ്ടും സന്ദേശങ്ങള്‍ അയച്ചാല്‍ ആദ്യ പടിയായി ടെലി മാര്‍ക്കറ്റര്‍ക്ക് 25,000 രൂ‍പ പിഴയിടും. ശല്യപ്പെടുത്തല്‍ ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുകയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :