അങ്ങനെ മെഗാ‌അപ്‌ലോഡും പൂട്ടി!

PRO
PRO
പകര്‍പ്പവകാശ നിയമം ലംഘിച്ച് പുതിയതും പഴയതുമായ സിനിമകള്‍ അനധികൃതമായി വിതരണം ചെയ്യുന്നത് തെറ്റാണെങ്കിലും ഇത്തരം സൈറ്റുകളില്‍ നിന്ന് ഇറക്കുന്നവരെ കുടുക്കുന്ന കാര്യം പ്രയാസമാണെന്ന് സാങ്കേതിക - നിയമ വിദഗ്ധര്‍ കരുതുന്നു. അനധികൃതമായി സിനിമാ ഡിവിഡി വില്‍‌ക്കുന്ന കടകളില്‍ റെയ്ഡ് ചെയ്യാമെന്നല്ലാതെ ഡിവിഡി പ്ലെയര്‍ ഉള്ള എല്ലാ വീടുകളിലും അനധികൃത ഡിവിഡിക്കായി തിരയുന്ന പോലെ മണ്ടത്തരമാകും ഇതെന്ന് ഇവര്‍ കരുതുന്നു.

ഹോളിവുഡില്‍ ഇറങ്ങുന്ന പുതിയ സിനിമകള്‍ ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്ന് ഇറക്കിയോ നേരിട്ടോ കാണുന്ന ഒരു ഇന്ത്യക്കാരനെ അറസ്റ്റുചെയ്യാന്‍ അമേരിക്കന്‍ നിയമത്തിന് സാധിക്കുന്ന കാര്യം ബുദ്ധിമുട്ടാണ്. എന്നാല്‍, ഫയല്‍ ഷെയറിംഗ് സൈറ്റുകളില്‍ നിന്ന് സിനിമയോ മറ്റേതെങ്കിലുമോ ഇറക്കുന്നവരെ നിരീക്ഷിക്കുന്ന സം‌വിധാനം ഉടന്‍ ഉണ്ടാകും എന്ന് ഉറപ്പ്.

WEBDUNIA|
പകര്‍പ്പാവകാശ ലംഘനം നടക്കാതിരിക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ അമേരിക്ക മറ്റു രാജ്യങ്ങളോട് ആവശ്യപ്പെട്ടേക്കും. അമേരിക്കയുടെ ചുവട്‌ പടിച്ച്‌ ഇന്ത്യയിലും നിയമങ്ങള്‍ കര്‍ശനമായേക്കും. ചുരുക്കത്തില്‍, ഇനി സിനിമകള്‍ നെറ്റില്‍ നിന്ന് ഇറക്കുന്നവര്‍ കൂടുതല്‍ സൂക്ഷിക്കേണ്ടി വരും എന്ന് സാരം. വെബ്‌സൈറ്റുകളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും യൂസര്‍മാര്‍ ഇട്ടിട്ടുള്ള അശ്ലീലമായതും അപകീര്‍ത്തിപ്പെടുത്തുന്നതും ആയ കമന്റുകള്‍ എടുത്തുമാറ്റണമെന്ന് കോടതി ഈയടുത്ത ദിവസമാണ് എന്ന കാര്യം ശ്രദ്ധേയമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :