സൊമാറ്റോ സഹസ്ഥാപകൻ കമ്പനി വിട്ടു

അഭിറാം മനോഹർ| Last Modified ചൊവ്വ, 14 സെപ്‌റ്റംബര്‍ 2021 (16:41 IST)
പ്രമുഖ ഫുഡ് ടെക് പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകനും ഉന്നതൗദ്യോഗസ്ഥനുമായ ഗൗരവ് ഗുപ്‌ത രാജിവെച്ചു. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലാണ് ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്. ഗുപ്തയുടെ രാജിവാർത്ത പുറത്തുവന്നയുടനെ കമ്പനിയുടെ ഓഹരി വില അഞ്ചുശതമാനം താഴ്ന്ന് 136.20 രൂപ നിലവാരത്തിലെത്തി.

2015ൽ കമ്പനിയിൽ ചേർന്ന ഗുപ്ത 2018ൽ ചീഫ് ഓപറേറ്റിങ് ഓഫീസറായി. 2019ൽ സഹസ്ഥാപകനായി. കമ്പനിയുടെ ഐപിഒയുമായി ബന്ധപ്പെട്ടനിർണായക ചർച്ചകൾക്ക് നേതൃത്വംനൽകിയത് ഗുപ്തയാണ്.
പലചരക്ക്, ആരോഗ്യ ഉത്പന്ന വിതരണമേഖലകളിൽനിന്ന് പിന്മാറുകയാണെന്ന് കമ്പനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗുപ്‌തയുടെ പടിയിറക്കം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :