വാട്ട്സ്ആപ്പില്‍ വോയ്സ് കോള്‍ സംവിധാനം വരുന്നു?

ന്യൂയോര്‍ക്ക്:| Last Modified തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (12:29 IST)
മൊബൈയി മെസേജിംഗ് ആപ്ലിക്കേഷനായ വാട്ട്സ്ആപ് സൌജന്യ വോയ്സ് കോള്‍ സംവിധാനമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.

അടുത്തിടെ ഇന്‍റര്‍ഫേസില്‍
കാര്യമായ മാറ്റങ്ങള്‍ വാട്ട്സാപ് വരുത്തിയിരുന്നു ഇതാണ് വോയ്സ് കോള്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍.

പുതിയ ഇന്റര്‍ഫേസില്‍ മറ്റ് ഭാഷകളിലേക്കുള്ള തര്‍ജമ സംവിധാനമുള്‍പ്പടെ കാര്യമായ മാറ്റങ്ങള്‍ വാട്ട്സ്ആപ് വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

നിലവില്‍ 600 ബില്ല്യണ്‍ ഉപഭോക്താക്കളാണുള്ളത്. സോഷ്യല്‍ മീഡിയയിലെ അതികായനായ ഫേസ്ബുക്ക് വാട്ട്സ്ആപ് ഏറ്റെടുത്തതോടെ ആപ്ലിക്കേഷന്‍ 15 ശതമാനം അധിക വളര്‍ച്ചയാണ് കൈവരിച്ചത്.ഇന്ത്യയില്‍ മാത്രം വാട്ട്സ്ആപിന് 50 മില്ല്യണ്‍ ഉപഭോക്താക്കളുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :