ഗ്രൂപ്പ് കോൾ ഇനി മിസ്സാവില്ല, എപ്പോൾ വേണമെങ്കിലും ഗ്രൂപ്പ് കോളിൽ കയറാം: പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 20 ജൂലൈ 2021 (15:42 IST)
ഗ്രൂപ്പ് കോളിൽ പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സാപ്പ്. ഗ്രൂപ്പ് വോയ്സ് കോൾ അല്ലെങ്കിൽ വീഡിയോ കോൾ തുടങ്ങിയതിന് ശേഷം അതിൽ ചേരാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ.

ഉപയോക്താക്കൾ‌ക്ക് ഫോൺ‌ റിംഗുചെയ്യുമ്പോൾ‌ കോൾ‌ നഷ്‌ടമായാലും ഗ്രൂപ്പ് കോളിൽ‌ ചേരാൻ പുതിയ ഫീച്ചർ സഹായിക്കും. കോൾ തുടരുന്നതിനിടെ പുറത്തുപോകാനും വീണ്ടും കോളിൽ ജോയിൻ ചെയ്യാനും പുതിയ ഫീച്ചറിലൂടെ സാധിക്കും. വാട്സ്ആപ്പിന്റെ ‘Calls’ ടാബിൽ നിന്ന് ക്ഷണിക്കപ്പെട്ട ഗ്രൂപ്പ് കോളുകളിലേക്ക് ചേരാം.

ഫേയ്‌സ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് തന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. പുതിയ ഫീച്ചറിനൊപ്പം ഒരു കോളിൽ ആരെല്ലാമുണ്ടെന്ന് കാണാൻ കഴിയുന്ന കോൾ വിവര സ്ക്രീനും അവതരിപ്പിച്ചിട്ടുണ്ട്. കോളിലേക്ക് ക്ഷണിച്ചതും എന്നാൽ കോളിൽ ചേരാത്തതുമായി ആളുകളെയും ഇതിൽ കാണാൻ സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :