"വാവിട്ട വാക്ക് ഇനി തിരിച്ചെടുക്കാം" പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 മെയ് 2021 (20:42 IST)
ലോകമെങ്ങും ഉപഭോക്താക്കളുള്ള ജനപ്രിയ മെസേജിങ് ആപ്പാണ് വാട്ട്‌സ്ആപ്പ്. ഇതിലെ ഏറ്റവും ഉപകാരപ്രദമായ ഫീച്ചറുകളിൽ ഒന്നാണ് വോയിസ് മെസേജ്. ഇത് കൂടുതൽ ഉപയോഗിക്കുന്നവർ അനവധിയുണ്ട്. ഇപ്പോളിതാ വാട്ട്‌സാപ്പിന്റെ വോയിസ് മെസേജുകളിൽ ഒരു പുത്തൻ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ഒരു വാട്ട്സ്ആപ്പ് വോയിസ് മെസേജ് റെക്കോഡ് ചെയ്ത് കഴിയുമ്പോള്‍ അയക്കും മുന്‍പ് അതൊന്ന് പരിശോധിക്കണം എന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കിൽ അത്തരക്കാർക്ക് സന്തോഷം നൽകുന്നതാണ് പുതിയ ഫീച്ചർ. വാട്ട്‌സ്ആപ്പ് ഒരുക്കുന്ന പുതിയ ഫീച്ചർ പ്രകാരം വാട്ട്സ്ആപ്പില്‍ റെക്കോഡ് ചെയ്യുന്ന സന്ദേശം അയക്കുന്നതിന് മുന്‍പേ അയക്കുന്നയാള്‍ക്ക് കേട്ടുനോക്കാം.

ഇതിന്‍റെ ചില ടെസ്റ്റുകള്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിച്ചുവെന്നാണ് വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നത്. അധികം വൈകാതെ തന്നെ ഫേസ്‌ബുക്കിലേക്കും ഈ സൗകര്യം ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :