ടെക് ദൈവങ്ങൾ നിങ്ങളുടെ പ്രാർത്ഥന കേട്ടു! അപ്രത്യക്ഷമായ വാട്സ്ആപ്പ് സ്റ്റാറ്റസ് ഉടൻ തിരിച്ചുവരും!

സ്റ്റാറ്റസ് തിരിച്ചു വരുന്നു, ടാഗലൈൻ എന്ന പുതിയ നാമത്തിൽ!

aparna shaji| Last Modified ചൊവ്വ, 28 ഫെബ്രുവരി 2017 (10:06 IST)
ഒരു രാത്രി വെളുക്കുമ്പോഴേക്കും ലോകത്ത് പല കാര്യങ്ങളും നടക്കുന്നുണ്ട്. എന്നാൽ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ലോകം മുഴുവൻ സംസാരിച്ചത് ഒരേകാര്യമായിരുന്നു. വാട്സ്ആപ്പിന്റെ പുതിയ പതിപ്പ്. പുതിയ പതിപ്പിലെ ആ പരിഷ്‌കരണം വാട്ട്‌സപ്പിന്റെ സ്റ്റാറ്റസേ ഇല്ലാതാക്കിയെന്നാണ് ഏവരും ഒരൊറ്റ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.

തിരിച്ച് തരാൻ പറ്റുമോ എന്ന തരത്തിലുള്ള പല ട്രോളുകളും ഇറങ്ങിയിരുന്നു. ഇതോടെ ഈ തീരുമാനം പുനഃപരിശോധിക്കാൻ തയ്യാറെടുക്കുകയാണ് ടെക്‌ലോകം. അവരവരുടെ പ്രൊഫൈലുകള്‍ക്ക് ടെക്സ്റ്റ് സ്റ്റാറ്റസ് തന്നെ പുനസ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്ട്‌സപ്പിപ്പോള്‍. പക്ഷെ, ഇനി സ്റ്റാറ്റസെന്ന പേരിലായിരിക്കില്ല ഇതറിയപ്പെടുക, മറിച്ച് ടാഗ്ലൈനെന്ന പേരിലായിരിക്കുമെന്ന് മാത്രം.

വാട്ട്‌സപ്പിന്റെതുള്‍പ്പെടെയുള്ള ടെക് രഹസ്യങ്ങള്‍ ചോര്‍ത്തി ലോകത്തെ അറിയിക്കുന്ന ഡബ്ല്യൂഎ ബീറ്റാ ഇന്‍ഫോ എന്ന ട്വിറ്റര്‍ പേജാണ് സ്റ്റാറ്റസ് തിരിച്ചുവരുന്നുവെന്ന വിവരം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് വേര്‍ഷനിലും സ്റ്റാറ്റസ് തിരിച്ചുവരുമെന്നാണ് അവര്‍ പങ്കുവെക്കുന്ന വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :