ചില സ്മാർട്ഫോണുകളില്‍ വാട്സാപ്പ് സേവനം അവസാനിപ്പിക്കുന്നു

വാട്സ്ആപ്പ് ചില സ്മാര്‍ട്ഫോണുകളില്‍ സേവനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു

വാട്സാപ്പ്, സ്മാര്‍ട്ഫോണ്‍, നോക്കിയ, ബ്ലാക്ക്‌ബെറി watsapp, smartphone, nokia, blackberry
Sajith| Last Modified ഞായര്‍, 28 ഫെബ്രുവരി 2016 (17:00 IST)
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് ചില ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. 2017 മുതല്‍
ബ്ലാക്ക്‌ബെറി, എന്നീ കമ്പനികളുടെ സ്മാര്‍ട്ഫോണുകളിലാണ് വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത്.

സിംപിയന്‍ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എസ് 40, എസ് 60, ബ്ലാക്കബെറി 10 തുടങ്ങിയ ഫോണുകളില്‍ നിന്നും നോക്കിയയുടെ പഴയമോഡല്‍ ഫോണുകളില്‍ നിന്നും വാട്സ്ആപ്പ് ഒഴിവാക്കുമെന്നാണ് സൂചന. ഇതുകൂടാതെ വിന്‍ഡോസ് ഫോണ്‍ 7.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പഴയ ഹാന്‍ഡ്‌സെറ്റുകളിലും ആന്ഡ്രോയിഡ് 2.2 സ്മാര്‍ട്ട് ഫോണിലും വാട്സ്ആപ്പ് പ്രവര്‍ത്തനരഹിതമാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :