പിരിച്ചുവിടൽ കഴിഞ്ഞു, ഇനി പുതിയ നിയമനങ്ങൾ: ഇലോൺ മസ്ക്

അഭിറാം മനോഹർ| Last Modified ചൊവ്വ, 22 നവം‌ബര്‍ 2022 (15:58 IST)
ട്വിറ്ററിലെ 50 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതോടെ പിരിച്ചുവിടൽ നടപടികൾ പൂർത്തിയായതായി ട്വിറ്റർ സിഇഒ ഇലോൺ മസ്ക്. മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ 7,500 ജീവനക്കാരിൽ 3700
ജീവനക്കാരെ കഴിഞ്ഞ ദിവസങ്ങളിലായി മസ്‌ക് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ പുതിയ ജീവനക്കാരെ നിയമിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് കമ്പനി.

എഞ്ചിനീയറിംഗ്, സെയിൽസ് വിഭാഗങ്ങളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്ക് പകരമായാണ് പുതിയ ജീവനക്കാരെ നിയമിക്കുന്നത്. നിലവിൽ ട്വിറ്റർ റിക്രൂട്മെൻ്റിനായി പരസ്യങ്ങളൊന്നും നൽകിയിട്ടില്ല. അതേസമയം ടെസ്ല ആസ്ഥാനമായ ടെക്സാസിലേക്ക് ട്വിറ്റർ ആസ്ഥാനം മാറ്റുന്നത് പരിഗണനയിലില്ലെന്ന് മസ്ക് വ്യക്തമാക്കി. ട്വിറ്ററിനെ ലാഭത്തിലാക്കാൻ സമയപരിധിയില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതിയെന്ന നിലപാടാണ് മസ്ക് സ്വീകരിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :