അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (17:32 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അഥവാ കൃത്രിമ ബുദ്ധി തൊഴില്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍, ചില തൊഴിലുകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമായേക്കാമെന്ന മുന്നറിയിപ്പുമായി ഐബിഎം (IBM) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അരവിന്ദ് കൃഷ്ണ. ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആഗോള തൊഴില്‍ വിപണിയിലെ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം
മനസ്സ് തുറന്നത്.
എഐ സാങ്കേതികവിദ്യയുടെ വളര്‍ച്ചയോടെ ആവര്‍ത്തന സ്വഭാവമുള്ള (ജോലികള്‍ക്കാണ് ഏറ്റവും വലിയ വെല്ലുവിളി നേരിടേണ്ടി വരിക. പ്രത്യേകിച്ച് കോള്‍ സെന്റര്‍ ജോലികള്‍ 50 ശതമാനം വരെ ഇല്ലാതെയാകുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. അക്കൗണ്ട്‌സ് പേയബിള്‍, അക്കൗണ്ട്‌സ് റിസീവബിള്‍ തുടങ്ങിയ മേഖലകളിലെ രേഖകള്‍ ഒത്തുനോക്കുന്ന ജോലികള്‍ എഐ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ എ ഐയ്ക്ക് സാധിക്കും. സ്ഥാപനങ്ങള്‍ക്കുള്ളിലെ ആഭ്യന്തര പിന്തുണ സേവനങ്ങള്‍ പൂര്‍ണ്ണമായും സാങ്കേതിക വിദ്യയിലേക്ക് മാറും. നേരത്തെ തന്നെ ഐബിഎമ്മിലെ 200 ഓളം എച്ച്ആര്‍ ജോലികള്‍ എഐ ഏറ്റെടുത്തതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
പഴയ ജോലികള്‍ ഇല്ലാതാകുമ്പോള്‍ പുതിയതും കൂടുതല്‍ ഉല്‍പ്പാദനക്ഷമവുമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന കാര്യം കൂടി അരവിന്ദ് കൃഷ്ണ ചൂണ്ടിക്കാട്ടുന്നു. ഗവേഷണം (R&D), സോഫ്റ്റ്വെയര്‍ വികസനം തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള മേഖലകളില്‍ വന്‍തോതില്‍ നിയമനം നടത്താനാണ് കമ്പനികളുടെ തീരുമാനം. ജോലികള്‍ പലതും നഷ്ടമാവുമെങ്കിലും എ ഐ പല തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് അരവിന്ദ് കൃഷ്ണ വ്യക്തമാക്കിയത്.