അഭിറാം മനോഹർ|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (16:53 IST)
എഐ ഡാറ്റാ സെന്ററുകളുടെ വികസനത്തിന് പണം കണ്ടെത്താനായി നടത്താന്‍ 20,000 മുതല്‍ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഐടി ഭീമനായ ഒറാക്കിള്‍.
ടി ഡി കോവന്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളതെന്ന് സിഐഒ റിപ്പോര്‍ട്ട് ചെയ്യുന്നു.അമേരിക്കന്‍ ബാങ്കുകള്‍ ഓറാക്കിളിന്റെ എ ഐ ഡാറ്റാ സെന്റര്‍ വിപുലീകരണപദ്ധതികളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഓപ്പണ്‍എഐ സ്ഥാപകന്‍ സാം ആള്‍ട്ട്മാനുമായി 156 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള എഐ ഡാറ്റാ സെന്റര്‍ കരാറുണ്ടെങ്കിലും, വായ്പാ സൗകര്യം നിഷേധിച്ചതോടെ പദ്ധതി പ്രതിസന്ധിയിലായി. ധനസമാഹരണ ബുദ്ധിമുട്ടുകള്‍ കാരണം സ്വകാര്യ ഓപ്പറേറ്റര്‍മാരുമായുള്ള ലീസ് ചര്‍ച്ചകളും സ്തംഭിച്ചു.കൂട്ടപ്പിരിച്ചുവിടലിനൊപ്പം, 2022-ല്‍ 28.3 ബില്യണ്‍ ഡോളര്‍ നല്‍കി ഏറ്റെടുത്ത സെര്‍ണര്‍ ഹെല്‍ത്ത്കെയര്‍ സോഫ്റ്റ്വെയര്‍ യൂണിറ്റ് വില്‍ക്കാനും കമ്പനി ആലോചിക്കുന്നുണ്ട്.
ചില ബിസിനസ് യൂണിറ്റുകള്‍ വിറ്റ് എട്ട് മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെ ഫ്രീ ക്യാഷ് ഫ്‌ലോ ഉണ്ടാക്കാനാണ് ലക്ഷ്യം. കൂടാതെ, ഉപഭോക്താക്കള്‍ സ്വന്തം ഹാര്‍ഡ്വെയര്‍ നല്‍കണമെന്ന 'ബ്രിംഗ് യുവര്‍ ഓണ്‍ ചിപ്പ്' മാതൃകയും കമ്പനി നിര്‍ദേശിക്കുന്നു. 2026-ഓടെ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 45-50 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ഓറക്കിള്‍ ലക്ഷ്യമിടുന്നത്.