1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. Reliance to Invest rs 10 Lakh Crores in AI Infrastructure, Ambani Unveils National Vision

10 ലക്ഷം കോടി എഐയിൽ നിക്ഷേപിക്കും, ഇന്ത്യയെ ഇൻ്റലിജൻസ് യുഗത്തിലേക്ക് നയിക്കുമെന്ന് മുകേഷ് അംബാനി

Reliance to Invest rs 10 Lakh Crores in AI Infrastructure, Ambani Unveils National Vision
ഇന്ത്യയില്‍ ഡാറ്റാ വിപ്ലവത്തിന് തുടക്കമിട്ടതുപോലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സേവനങ്ങളും സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഇന്ത്യയെ ജിയോ ഇന്റര്‍നെറ്റ് യുഗത്തിലേക്ക് നയിച്ചത് പോലെ എഐ യുഗത്തിലേക്കും നയിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. ഇന്ത്യ എ ഐ ഇമ്പാക്റ്റ് സമ്മിറ്റി സംസാരിക്കവെയാണ് എഐ രംഗത്ത് വന്‍ നിക്ഷേപം നടത്തുമെന്ന് റിലയന്‍സ് പ്രഖ്യാപിച്ചത്.
 
7 വര്‍ഷത്തിനിടെ 10 ലക്ഷം കോടി രൂപ നിക്ഷേപം നടത്തുമെന്നാണ് മുകേഷ് അംബാനി വ്യക്തമാക്കിയത്. രാജ്യത്ത് ശക്തമായ AI ഇക്കോസിസ്റ്റം സൃഷ്ടിക്കുകയും ഭാവിയിലെ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഗുജറാത്തിലെ ജാം നഗറില്‍ ഘട്ടം ഘട്ടമായി എ ഐ ഡാറ്റ സെന്റര്‍ പാര്‍ക്ക് സ്ഥാപിക്കും. 2026 അവസാനത്തോടെ 120 മെഗാവാട്ട് ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് ശേഷി മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. രാജ്യത്തുടനീളം കുറഞ്ഞ ചെലവില്‍ കമ്പ്യൂട്ടിംഗ് ശേഷി ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.
 
AI സേവനങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാക്കുന്നതിലൂടെ കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്കും സാങ്കേതിക സഹായം ലഭ്യമാക്കാനാണ് ലക്ഷ്യം. ഇതിനായി 4 എ ഐ പ്ലാറ്റ്‌ഫോമുകള്‍ ജിയോ പ്രഖ്യാപിച്ചു. വിദ്യഭ്യാസത്തിനായി ജിയോ ശിക്ഷ, ആരോഗ്യസേവനത്തിന് ജിയോ ആരോഗ്യ, കൃഷിയ്ക്കായി ജിയോ കൃഷി, പൊതു ഉപയോഗത്തിന് ജിയോ ഭാരത് ഐക്യൂ എന്നീ പ്ലാറ്റ്‌ഫോമുകളാണ് ജിയോ പ്രഖ്യാപിച്ചത്. എ ഐ തൊഴില്‍ നഷ്ടമല്ല മറിച്ച് പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
 
 
അടുത്ത ലേഖനം
ശബരിമല കൊടിമര പുനര്‍നിര്‍മ്മാണം; 19 പേരുടെ മൊഴി രേഖപ്പെടുത്തി, സുരേഷ് ഗോപിയുടെ മൊഴി എടുത്തില്ല