അനുബന്ധ വാര്‍ത്തകള്‍
- ടിം കുക്ക് പുറത്ത്, ആപ്പിളിന് സെപ്റ്റംബർ മുതൽ പുതിയ സിഇഒ, ആരാണ് ജോൺ ടെർണസ്
- Oracle Layoffs : രാവിലെ 6 മണിക്ക് 30,000 ജോലിക്കാർക്ക് ഒറാക്കിളിൻ്റെ ഇ-മെയിൽ, സേവനങ്ങൾക്ക് നന്ദി, നിങ്ങൾക്കിനി ജോലിയില്ല, ഇന്ത്യയിൽ തൊഴിൽ പോവുക 12,000 പേർക്ക്
- ഫോണ്‍ കോളിനിടയില്‍ ഈ ശബ്ദം കേള്‍ക്കുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ കോള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയാണ്!
- സോറ വീഡിയോ ജനറേറ്റർ അടച്ചുപൂട്ടി ഓപ്പൺ എ ഐ
- ജെമിനി ആപ്പ് ഫോണിലുണ്ടോ; ഇക്കാര്യങ്ങള്‍ അറിയാമോ
വിശാഖപട്ടണത്ത് 1.6 ലക്ഷം കോടി നിക്ഷേപിക്കാനൊരുങ്ങി റിലയൻസ് : രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ഒരുങ്ങുന്നു
വിശാഖപട്ടണം: ഇന്ത്യന്‍ ഐടി-ഡിജിറ്റല്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. 1.6 ലക്ഷം കോടി(17 ബില്യണ്‍ ഡോളര്‍)യാകും റിലയന്‍സ് നിക്ഷേപം നടത്തുക. ഡാറ്റാ സെന്ററിന് പുറമെ കമ്പനിയുടെ ആവശ്യത്തിനായി സൗരോര്‍ജ പദ്ധതിയും ഉണ്ടാകും. ആന്ധ്രയില്‍ ഗൂഗിള്‍ സ്ഥാപിക്കുന്ന ഒരു ജിഗാവാട്ട് ഡാറ്റ സെന്ററിനേക്കാള്‍ വലുതാണ് റിലയന്‍സ് സ്ഥാപിക്കുന്നത്.
പദ്ധതിയുടെ പ്രത്യേകതകള്‍
ഏറ്റവും ആധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ഡാറ്റാ സെന്റര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരും. രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ഡാറ്റാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം പ്രാദേശികമായി വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഈ പദ്ധതി സഹായകമാകും. വിശാഖപട്ടണത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇത്തരമൊരു വന്‍കിട പദ്ധതിക്ക് ആന്ധ്രയെ തിരഞ്ഞെടുക്കാന്‍ റിലയന്‍സിനെ പ്രേരിപ്പിച്ചത്.
ഒന്നാം ഘട്ടമായി വിശാഖപട്ടണത്തെ പൊളിപ്പള്ളി ഗ്രാമത്തില്‍ 500 മെഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റര്‍ സ്ഥാപിക്കും. 2028 ഒക്ടോബറോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി 300 ഏക്കര്‍ ഭൂമി ഏറ്റെടുക്കും. രണ്ടാഘട്ടത്തില്‍ 635 ഏക്കര്‍ ഭൂമിയും ഏറ്റെടുക്കും.